'കണ്ടാലും മിണ്ടില്ല'; വിവാഹച്ചടങ്ങിൽ പരസ്പരം അവഗണിച്ച് ധനുഷും നയൻ താരയും|Video 
Entertainment

'കണ്ടാലും മിണ്ടില്ല'; വിവാഹച്ചടങ്ങിൽ പരസ്പരം അവഗണിച്ച് ധനുഷും നയൻ താരയും|Video

ഒരേ നിരയിൽ രണ്ടറ്റത്തായി ഇരുവരും ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ചെന്നൈ: വിവാദങ്ങൾക്കിടെ ഒരേ വിവാഹത്തിൽ ഒന്നിച്ചു പങ്കെടുത്ത് ധനുഷും നയൻ താരയും. വിവാഹവേദിയിൽ ഒന്നിച്ചുണ്ടായിട്ടും ഇരുവരും പരസ്പരം കണ്ട ഭാവം നടിച്ചില്ല. വിവാഹച്ചടങ്ങിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിർമാതാവ് ആകാശ് ഭാസ്കരന്‍റെ വിവാഹത്തിനാണ് ഇരുവരും പങ്കെടുത്തത്.

ഒരേ നിരയിൽ രണ്ടറ്റത്തായി ഇരുവരും ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വിവാദമുണ്ടായതിനു ശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് ഒരു വേദിയിൽ എത്തുന്നത്.

ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാര വിവാഹത്തിനെത്തിയത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും