മാസും ക്ലാസും ഇഷ്ടം പോലെ... പുതിയ OTT റിലീസുകൾ 
Entertainment

മാസും ക്ലാസും ഇഷ്ടം പോലെ... പുതിയ OTT റിലീസുകൾ

മാസ് ആക്ഷനുമായി കൊണ്ടൽ, ഗോട്ട്

ആന്‍റണി വർഗീസ് 'പെപ്പെ' നായകനായ കൊണ്ടൽ, ദളപതി വിജയ്‌യുടെ ഗോട്ട് തുടങ്ങിയവ ഇതിനകം തന്നെ ഒടിടി ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സിലാണ് രണ്ടും സ്ട്രീം ചെയ്യുന്നത്.

മലയാളി നായികമാരുമായി തമിഴിന്‍റെ ക്ലാസ്- വാഴൈ, കൊട്ടുക്കാളി

പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേപോലെ പിടിച്ചുപറ്റിയ വാഴൈ, കൊട്ടുക്കാളി എന്നീ തമിഴ് ചിത്രങ്ങളും ഒട്ടിയിലെത്തിയിട്ടുണ്ട്. നിഖില വിമൽ നായികയായ വാഴൈ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും, അന്ന ബെൻ നായികയായ കൊട്ടുക്കാളി ആമസോൺ പ്രൈമിലും കാണാം.

തിയേറ്റർ നഷ്ടം നികത്താൻ മൂന്ന് മലയാള ചിത്രങ്ങൾ

തിയെറ്റർ റിലീസിന്‍റെ നഷ്ടം നികത്താൻ ഒടിടി പ്രതീക്ഷയുമായെത്തിയിരിക്കുന്നത് മൂന്ന് മലയാള ചിത്രങ്ങളാണ്. വിവേകാനന്ദൻ വൈറലാണ്, ബുള്ളറ്റ് ഡയറീസ്, ലെവൽ ക്രോസ് എന്നിവ. നേരത്തെ, തിയെറ്ററുകളിൽ പരാജയമായിരുന്നെങ്കിലും ഭരതനാട്യം, കള്ളനും ഭഗവതിയും എന്നീ സിനിമകൾ ഒടിടി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

കമൽ സംവിധാനം ചെയ്ത്, ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്‍റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യക്കു പുറത്തുള്ള പ്രേക്ഷകർക്കു മാത്രമാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്.

സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്ത ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ, രൺജി പണിക്കർ, ജോണി ആന്‍റണി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. സൈന പ്ലേയിൽ ചിത്രം കാണാം.

മികച്ച അഭിപ്രായം നേടിയെങ്കിലും തിയെറ്ററിൽ പിന്നാക്കം പോയ ലെവൽ ക്രോസ് ഒടിടി റിലീസിലും മോശമല്ലാത്ത അഭിപ്രായം നേടുന്നുണ്ട്. ജിത്തു ജോസഫ് നിർമിച്ച് അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് അഭിനയിക്കുന്നത്.

ഹിറ്റ് ചാർട്ടിൽ വെബ് സീരീസുകളും

ബോളിവുഡിലെ പ്രഗൽഭ നടി നീന ഗുപ്തയും ദക്ഷിണേന്ത്യയുടെ പ്രിയതാരം റഹ്മാനും ഒരുമിക്കുന്ന 1000 ബേബീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വിജയകരമായി സ്ട്രീമിങ് തുടരുന്നു. മലയാളം അടക്കം ഏഴു ഭാഷകളിൽ ലഭ്യമാണ്. റഹ്മാന്‍റെ ആദ്യ വെബ് സീരീസ് കൂടിയാണിത്. സഞ്ജു ശിവറാം, ഷാജു ശ്രീധർ തുടങ്ങി, ഇർഷാദ് തുടങ്ങി മലയാളികളുടെ നിരവധി പ്രിയതാരങ്ങളും ഇതിൽ അഭിനയിക്കുന്നു.

സോൾ സ്റ്റോറീസ് എന്ന വെബ് സീരീസിൽ സുഹാസിനിയും അനാർക്കലി മരയ്ക്കാരും ഒരുമിക്കുന്നു. രൺജി പണിക്കർ, ആശ മഠത്തിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്.

സൈജു കുറുപ്പും സുഹാസിനിയും മിയയും അഭിനയിച്ച ജയ് മഹേന്ദ്രൻ, സോണി ലിവിളെ ആദ്യ മലയാളം ഒറിജിനൽ വെബ് സീരീസാണ്. രാഹുൽ റിജി നായരാണ് രചനയും നിർമാണവും.

സജീവമായി ബോളിവുഡും

800 കോടി രൂപയിലധികം കളക്റ്റ് ചെയ്ത സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം സ്ത്രീ 2 ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അമർ കൗശിക്.

ബോളിവുഡ് താരം ജാൻവി കപൂറിനൊപ്പം മലയാളി താരം റോഷൻ മാത്യുവും വേഷമിടുന്ന ഉലാജ് ആണ് മറ്റൊരു ഹിന്ദു ഒടിടി റിലീസ്. സുധാംശു സരിയ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്