Entertainment

'പേരില്ലൂർ പ്രീമിയർ ലീഗ്'; പുതിയ വെബ് സീരീസുമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ| ട്രെയിലർ

കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നി ആദ്യ രണ്ട് വെബ് സീരിസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചാനുഭവം ഒരുക്കാൻ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം. 'പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്‍റെ ഏറ്റവും പുതിയ വെബ് സീരീസിന്‍റെ ട്രെയിലർ പുറത്ത്. മികച്ച സാങ്കേതിക പ്രവർത്തകരും താരങ്ങളും അണിനിരന്ന ആദ്യ വെബ്സീരിസുകൾക്ക് ശേഷം താര സമ്പന്നമായ തങ്ങളുടെ മൂന്നാമത്തെ വെബ് സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം ജനുവരി 5 2024 നു സ്ട്രീമിങ് ചെയ്യും.

ഇ4 എന്‍റർടൈന്മെന്‍റിന്‍റെ ബാനറിൽ കീഴിൽ മുകേഷ് ആർ മെഹ്തയും സി വി സാരഥിയും ചേർന്നു നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. പേര് സൂചിപ്പിക്കും പോലെ പേരില്ലൂർ എന്ന ഗ്രാമത്തിന്‍റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഈ വെബ് സീരീസിന്‍റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധ നേടുകയാണ്.

നിഖിലാ വിമൽ, സണ്ണി വെയ്ൻ എന്നിവരാണ് പേരില്ലൂർ പ്രീമിയർ ലീഗിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാളവിക എന്ന കഥാപാത്രമായി ആണ് നിഖില വേഷമിടുന്നത്. അബദ്ധവശാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റാവുന്ന മാളവികയെ ചുറ്റിപറ്റിയാണ് കഥയുടെ മുന്നോട്ട് പോക്ക്. ശ്രീക്കുട്ടൻ എന്ന മാളവികയുടെ പ്രണയതാവിന്‍റെ വേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങി വലിയ താരനിരയും ഈ വെബ് സീരിസിന്‍റെ ഭാഗമാകുന്നുണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി