ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന സിനിമ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കു സമർപ്പിക്കുന്നു. 
Entertainment

മാർപാപ്പ കണ്ട മലയാള സിനിമ

ചാലക്കുടി: മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരവുമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ലോകം ഏറ്റെടുക്കുന്നു. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട് ഏറ്റുവാങ്ങിക്കൊണ്ട്, ആദ്യമായി ഒരു മലയാള സിനിമ അദ്ദേഹം കാണുകയും ചെയ്തു.

സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേപ്പ് റോമില്‍ പോയാണ് ചിത്രം മാർപാപ്പയ്ക്കു സമർപ്പിച്ചത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ ഒട്ടനവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡോ. ഷെയ്‌സണ്‍ പി. ഔസേപ്പ് സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമാണ് ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ്. വെല്ലുവിളികളെ അതിജീവിച്ച് രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് സിനിമ. ഇതിന്‍റെ വിജയം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ധ്യാന കേന്ദ്രത്തിലെ ഫാ. ജോര്‍ജ് പനക്കല്‍, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവരക്കം നിരവധി പുരോഹിതരും സിനിമയുടെ നിര്‍മാതാവ് ഡേവിസ് കൊച്ചാപ്പു തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുന്ന ആയിരക്കണക്കായ കത്തോലിക്കാ സന്യാസിനിമാരുടെ ജീവിതത്തിന്‍റെ പച്ചയായ നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ജന്മിതത്വത്തിന്‍റെയും ഉദ്യോഗസ്ഥരുടെയും കെണികളിൽ അടിമകളെ പോലെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ യാതനകളും സ്വപ്‌നങ്ങളും കാഴ്ചക്കാര്‍ക്ക് നൊമ്പരമായി മാറുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്ദോര്‍ ഉദയനഗറിലേക്ക് സിസ്റ്റര്‍ റാണി മരിയ സ്ഥലം മാറി വരുന്നതാണ് തുടക്കം. സന്യാസിനി സമൂഹത്തിന്‍റെ ആഴമേറിയ സാമൂഹിക പ്രതിബദ്ധതയും ചിത്രത്തിൽ വരച്ചുകാട്ടുന്നു.

ഒട്ടേറെ അംഗീകാരങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞ ചിത്രം, സാങ്കേതികമായും കലാപരമായും മികച്ച കലാസൃഷ്ടിയെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞു. 35 ഇടത്തു മാത്രം റിലീസ് ചെയ്ത സിനിമ, രണ്ടാമത്തെ ആഴ്ചയില്‍ എഴുപത്തിലധികം തിയെറ്ററുകളില്‍ എത്തിക്കഴിഞ്ഞു. മുഖ്യവേഷം കൈകാര്യം ചെയ്യുന്ന നടി വിന്‍സി അലോഷ്യസിന്‍റെ പ്രകടനവും ശ്രദ്ധേയമായി.

പുതിയ തേങ്ങയൊന്നും ഉടയ്ക്കാതെ പി.വി. അൻവർ

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം

രണ്ടു ദിവസം ഡ്രൈ ഡേ; മദ്യശാലകളിൽ തിങ്കളാഴ്ച തിരക്കേറും

ചീഫ് സെക്രട്ടറിമാർ പോലും ആർഎസ്എസുമായി ചർച്ച നടത്തി

പീഡനങ്ങൾ മൂടിവയ്ക്കരുത്: മാർപാപ്പ