പ്രണവ് മോഹൻലാൽ സുചിത്ര മോഹൻലാൽ 
Entertainment

പ്രണവ് സ്പെയിനിലാണ്, കുതിരകളെയും ആടിനെയും മേയ്ക്കുന്നു; ശമ്പളമൊന്നുമില്ലെന്ന് സുചിത്ര മോഹൻലാൽ

വർഷങ്ങൾക്കുശേഷമാണ് പ്രണവിന്‍റെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

സാധാരണ താരപുത്രൻമാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാൽ. അഭിനയത്തിനേക്കാളും ‌യാത്രകളോട് കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ്. വർഷത്തിൽ ഒരു സിനിമ എന്നാണ് പ്രണവിന്‍റെ പോളിസി. അതും യാത്രകൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി. എന്നാൽ പ്രണവിനെ കുറിച്ച് അമ്മ സുചിത്ര മോഹൻലാൽ രേഖ മേനോന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിരിക്കുകയാണ്.

എല്ലാവരും പറയുന്നത് പ്രണവ് ഒരു അമ്മ മകനാണെന്നാണ്. പക്ഷെ, അങ്ങനെയല്ല ചില സമയത്ത് അവൻ അങ്ങനെയല്ല. അവൻ അവന്‍റെതായ ചില തീരുമാനങ്ങളുണ്ടെന്നാണ് സുചിത്ര പറയുന്നത്. നിലവിൽ അപ്പു സ്പെയിനിലാണ്. രണ്ടു വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യാമെന്ന നിലപാടിലാണ് അവൻ.

ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. അവിടെ ഏതോ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്. എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടില്ല. ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലിയായിരിക്കുമെന്നാണ് സുചിത്ര പറയുന്നത്.

വർഷത്തിൽ രണ്ട് സിനിമയൊക്കെ ചെയ്യാമെന്ന് പ്രണവിനോട് പറയാറുണ്ടെങ്കിലും അവൻ കേൾക്കില്ലെന്നാണ് സുചിത്രയുടെ വാക്കുകൾ. അവൻ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര വ്യക്തമാക്കി. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുമെന്നും സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു.

മോഹൻലാൽ ചെയ്ത സിനിമകൾ പ്രണവ് ചെയ്യണമെന്ന് ആഗ്രഹമില്ല. കാരണം അവൻ തുടങ്ങിയിട്ടേ ഉള്ളൂ. ആളുകൾ താരതമ്യം ചെയ്ത് തുടങ്ങും. അച്ഛനെ പോലെ അല്ലെന്ന് പറയും. അത്തരം ചർച്ചകൾക്ക് താത്പര്യമില്ലയെന്നും സുചിത്ര വ്യക്തമാക്കി.

വർഷങ്ങൾക്കുശേഷമാണ് പ്രണവിന്‍റെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു