പുഷ്പയെ കാണാൻ സെറ്റിലെത്തി സൂപ്പർ സംവിധായകൻ 
Entertainment

പുഷ്പയെ കാണാൻ സെറ്റിലെത്തി സൂപ്പർ സംവിധായകൻ

രാജമൗലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി 'പുഷ്പ 2' അണിയറപ്രവർത്തകർ

അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ 2' സെറ്റിൽ എത്തിയ അപ്രതീക്ഷിത അതിഥിയെ വരവേറ്റ് സിനിമയുടെ അണിയറപ്രവർത്തകര്‍. തെലുങ്കിലെ സ്റ്റാർ ഡയറക്ടർ എസ്.എസ്. രാജമൗലിയാണ് 'പുഷ്പ 2' സെറ്റ് സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്.

അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന 'പുഷ്പ 2' ഡിസംബർ 6 ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗം വൻ വിജയം നേടിയതോടെ പുഷ്പയുടെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയാകുമെന്നാണ് സൂചന.

ദേവി ശ്രീ പ്രസാദ് സംഗീതം നൽകുന്ന ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. പിആർഒ: ആതിര ദിൽജിത്ത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ