'ജ്യോതിർമയി ആരായിരുന്നുവെന്ന് ഓർക്കുന്നോ? 
Entertainment

'ജ്യോതിർമയി ആരായിരുന്നുവെന്ന് ഓർക്കുന്നോ?' നെപ്പോട്ടിസം ആരോപണത്തെ അടിച്ചിരുത്തി റിമ കല്ലിങ്കൽ

വിഷയത്തിൽ ചൂടുള്ള വാദപ്രതിവാദങ്ങളാണ് പോസ്റ്റിനു താഴെ നിരവധി കമന്‍റുകളായി എത്തിയിരിക്കുന്നത്.

ജ്യോതിർമയിയുടെ തിരിച്ചു വരവിനെ പ്രശംസിച്ചു കൊണ്ടിട്ട പോസ്റ്റിൽ നെപ്പോട്ടിസം എന്നാരോപിച്ചയാൾക്ക് രൂക്ഷമായി മറുപടി നൽകി റിമ കല്ലിങ്കൽ. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിലെ സ്തുതി എന്ന ഗാനത്തിലെ ജ്യോതിർമയിയുടെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള പോസ്റ്റിനു കീഴെ ശ്രീധർ ഹരി എന്നയാളാണ് പരിഹസിച്ചു കൊണ്ട് കമന്‍റ് ഇട്ടത്. ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്.. കാപട്യവും ഇരട്ടത്താപ്പുമെന്നാണ് ശ്രീധർ ഹരി കുറിച്ചിരുന്നത്.

ജ്യോതിർമയിയും നെപ്പോട്ടിസവും തമ്മിൽ എന്തു ബന്ധം എന്ന ചോദ്യത്തിന് അമൽ നീരദിന്‍റെ ഭാര്യയായതിനാലാണ് സിനിമയിലേക്ക് ജ്യോതിർമയിയെ കാസ്റ്റ് ചെയ്തതെന്നും ആഷിക് അബുവിന്‍റെ നീല വെളിച്ചത്തിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും ശ്രീധർ ഹരി മറുപടി നൽകി.

ആരുടെയെങ്കിലും ഭാര്യയാകുന്നതിനു മുൻപ് ജ്യോതിർമയി ആരായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ എന്നാണ് റിമ കല്ലിങ്കൽ ഇതിനു മറുപടി നൽകിയത്. വിഷയത്തിൽ ചൂടുള്ള വാദപ്രതിവാദങ്ങളാണ് പോസ്റ്റിനു താഴെ നിരവധി കമന്‍റുകളായി എത്തിയിരിക്കുന്നത്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ബൊഗൈൻ വില്ലയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമാണ് ജ്യോതിർമയിയും പ്രധാന കഥാപാത്രമായി എത്തുന്നത്.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം