saathan movie character poster 
Entertainment

ടോണി ജേക്കബായി റിയാസ് പത്താൻ: നിഗൂഢതകളുമായി 'സാത്താൻ' ക്യാരക്ടർ പോസ്റ്ററെത്തി

കെ.എസ് കാർത്തിക്ക് സംവിധാനം ചെയ്ത് റിയാസ് പത്താൻ പ്രധാന വേഷത്തിലെത്തുന്ന 'സാത്താൻ' ക്യാരക്ടർ പോസ്റ്റർ റിലീസായി. ടോണി ജേക്കബ് എന്ന കഥാപാത്രമായാണ് റിയാസ് പത്താൻ സാത്താനിലെത്തുക. ഈ അടുത്തിടെയാണ് അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ഈ ട്രെയ്‌ലറിന് സാധിച്ചു. ഇരയ് തേടൽ, ഹെർ സ്റ്റോറി എന്നിവയാണ് കെ.എസ് കാർത്തിക്കിന്റെ മുൻ ചിത്രങ്ങൾ.

നീട്ടി വളർത്തിയ നരച്ച താടിയും മീശയുമാണ് റിയാസ് സാത്താനിൽ എത്തുന്നത്. 2013ൽ ഫ്ലാറ്റ് നമ്പർ 4ബി എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചാണ് റിയാസ് പത്താന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. ആ വര്‍ഷത്തെ അടൂര്‍ ഭാസി സ്മാരകത്തിന്റെ മികച്ച നടന്‍ റിയാസ് പത്താനായിരുന്നു.

ഫ്ലാറ്റ് നമ്പർ 4ബിക്കു ശേഷം ഒന്നും ഒന്നും മൂന്ന്, ഡെഡ്‌ലൈൻ, ഡസ്റ്റ് ബിന്‍, ക്ലിന്റ് , കായംകുളം കൊച്ചുണ്ണി, രണ്ടാംമുഖം, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. ഫ്ലാറ്റ് നമ്പർ 4ബി യിലെ സാധാരണക്കാരനായ അച്ഛൻ വേഷത്തിൽ നിന്നും നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ റിലേക്കുള്ള മാറ്റം പ്രശംസനീയമാണ്.

റിയാസ് പത്താനു പുറമേ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തന്നുണ്ട്. ഇൻവെസ്റ്റിഗഷൻ ത്രില്ലർ ജോർണലിൽ വരുന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. പിആർഒ: പി.ശിവപ്രസാദ്

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു