Entertainment

സാമന്ത ശകുന്തളയാകുമ്പോൾ : രാജകുമാരിയാകാൻ ധൈര്യമില്ലായിരുന്നെന്നു താരം

രാജകുമാരിയുടെ കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ ആദ്യം വേണ്ടെന്നു പറയാനാണു തീരുമാനിച്ചതെന്നു സാമന്ത റൂത്ത് പ്രഭു. രാജകുമാരിയാകാനുള്ള ധൈര്യമില്ലായിരുന്നു. പൂർണതയുടെ പര്യായമായ മിത്തോളജിക്കൽ കഥാപാത്രമാണ് ശകുന്തളയെന്നും സാമന്ത പറഞ്ഞു. കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം എന്ന സംസ്കൃത നാടകത്തെ ആസ്പദമാക്കിയൊരു ങ്ങുന്ന ശാകുന്തളം എന്ന സിനിമ ഏപ്രിൽ 14-നാണു റിലീസ് ചെയ്യുന്നത്. സാമന്ത ശകുന്തളയാകുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹനാണു ദുഷ്യന്തനായി ചിത്രത്തിൽ എത്തുന്നത്.

ഫാമിലി മാൻ 2വിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണു ശാകുന്തളത്തിലേക്കുള്ള അവസരം വരുന്നത്. ഫാമിലി മാനിൽ ഒരു യഥാർഥ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശാകുന്തളത്തിൽ തീർത്തും വ്യത്യസ്തമായ കഥാപാത്രവും. അതുകൊണ്ടു തന്നെ കഥാപാത്രത്തെ ഏറ്റെടുക്കാൻ ബുദ്ധിമുട്ട് തോന്നി. എന്നാൽ അണിയറ പ്രവർത്തകർ ധൈര്യം പകർന്നപ്പോൾ ശകുന്തളയായി മാറാൻ തീരുമാനിക്കു കയായിരുന്നു, സാമന്ത പറയുന്നു.

ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിന്‍റെ ട്രെയ്ലർ റിലീസ് ചെയ്തു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നതു നീലിമ ഗുണയാണ്. ഛായാഗ്രഹണം ശേഖർ വി. ജോസഫ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി