Entertainment

സന്തോഷ് ശിവനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'മുംബൈകർ' റിലീസിന്

വിക്രാന്ത് മാസി-വിജയ് സേതുപതി-ഹൃദു ഹാറൂൺ ത്രയം ഒന്നിക്കുന്ന ത്രില്ലർ ഡ്രാമ മുംബൈകർ ജൂൺ രണ്ടിന് ജിയോസിനിമ റിലീസ് ചെയ്യും. ലോക ഡിജിറ്റൽ പ്രീമിയറാണ് വെള്ളിയാഴ്ച നടത്തുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്യ മാണിക്തല, രൺവീർ ഷോരെ, സഞ്ജയ് മിശ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മുംബൈ നഗരത്തിലെ ഒരു പകൽ-രാത്രി യാത്രയിൽ ഒന്നിലധികം സംഭവങ്ങളിലായി റോഡുകളിൽ കണ്ടുമുട്ടുന്ന, പരസ്പരം ബന്ധമില്ലാത്ത കഥാപാത്രങ്ങളുടെ ജീവിതത്തെ ഉൾക്കൊള്ളുന്ന ഹൈപ്പർ-ലിങ്ക് പ്ലോട്ട് ഘടനയാണ് മുംബൈകർ പിന്തുടരുന്നത്.

ജ്യോതി ദേശ്പാണ്ഡെ, റിയ ഷിബു എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് പുറത്തിറക്കിയ ട്രെയ്‌ലറിന് വൻ പ്രതികരണവും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

ഏകദേശം 11 വർഷത്തെ ഇടവേളയ്ക്ക‌ു ശേഷം ഒരു ഹിന്ദി ചിത്രത്തിനായി സംവിധായകന്‍റെ സീറ്റിൽ തിരിച്ചെത്തുന്നതിൽ ഞാൻ ആവേശത്തിലാണ്. മുംബൈ വെറുമൊരു നഗരമല്ല, മറിച്ച് ഒരു വികാരമാണ്, ഈ വികാരം സിനിമയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്‍റെ മനസ്സിൽ ഒരു പ്രത്യേക തീം ഉണ്ടായിരുന്നു, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ അത് വളരെ മനോഹരമായി സ്‌ക്രീനിലേക്ക് വിവർത്തനം ചെയ്തതിന് ഈ ടീമിനോടു ഞാൻ നന്ദിയുള്ളവനാണ്.
സന്തോഷ് ശിവൻ
ഇന്ത്യൻ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഇത് ആവേശകരമായ സമയമാണ്. വിവിധ ഭാഷകളിലുള്ള സിനിമകളിൽ പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിക്കുന്നുണ്ട്. പ്രവർത്തന ശൈലിയെക്കുറിച്ചും വ്യവസായത്തിന്‍റെ ചലനാത്മകതയെക്കുറിച്ചും എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു, പക്ഷേ സെറ്റിൽ എന്‍റെ ആദ്യ ദിവസം മുതൽ ലഭിച്ച സ്നേഹവും സ്വീകാര്യതയും എന്നെ അത്ഭുതപ്പെടുത്തി. ഈ സിനിമയ്ക്കു ശേഷം മുംബൈ നഗരത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് തന്നെ മാറി. നഗരം ഉയരമുള്ള കെട്ടിടങ്ങളെക്കുറിച്ചല്ല, മറിച്ച് വ്യത്യസ്ത ആളുകളുടെ കഥകളെയും പോരാട്ടങ്ങളെയും കുറിച്ചുള്ളതാണ്.
വിജയ് സേതുപതി
കുട്ടിക്കാലം മുതൽ ഞാൻ ആരാധിച്ച സന്തോഷ് ശിവൻ സാർ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നത്, ഞാൻ എന്നേക്കും നെഞ്ചേറ്റുന്ന അനുഭവമാണ്. തിരക്കഥ വായിച്ചപ്പോൾ തന്നെ ഞാൻ ആവേശഭരിതനായി. ഉന്മാദഭരിതമായ മുംബൈ നഗരത്തിന്‍റെ സത്തയെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
വിക്രാന്ത് മാസി

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി