സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പൊലീസ് കോതമംഗലം ഊന്നുകൽ പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. പീഡിപ്പിച്ചെന്നാരോപിക്കുന്ന ദിവസം നിവിൻ കൊച്ചിയിൽ വർഷങ്ങൾക്കുശേഷം സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിലുണ്ടായിരുന്നെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി.