Entertainment

നേതാജിയുടെ ഓർമകളുണർത്തി 'സ്പൈ' വരുന്നു

കാർത്തികേയ 2ന്‍റെ വമ്പൻ വിജയത്തിന് ശേഷം നിഖിന്‍റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം തിയേറ്ററുകളിലെത്തുന്നു. ജൂൺ 29ന് റിലീസ് ചെയ്യുന്ന ചിത്രം നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണത്തിലെ നിഗൂഢതയും 'സ്പൈ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രതിപാദ്യവിഷയമാണെന്നാണ് സൂചന. "നിങ്ങൾ എനിക്ക് രക്തം തരൂ..., ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന നേതാജിയുടെ അതിപ്രശസ്തമായ വാക്കുകളുടെ പുനരാഖ്യാനവും പ്രതീക്ഷിക്കുന്നു.

ബഹുഭാഷാ റിലീസിനാണ് 'സ്പൈ' തയാറെടുക്കുന്നത്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ഉണ്ടാകും. പ്രശസ്ത എഡിറ്റർ ഗാരി ബി.എച്ചിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ചരൺതേജ് ഉപ്പലാപ്തിയുടെ നേതൃത്വത്തിലുള്ള ഇഡി എന്‍റർടൈന്മെന്‍റ്സിന്‍റെ ബാനറിൽ കെ. രാജശേഖർ റെഡ്ഡിയാണ് ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

സാധാരണയായ സ്പൈ ത്രില്ലറുകളിൽനിന്നു വ്യത്യസ്തമായാണ് സ്പൈ തയാറാകുന്നത്. പ്രൊമോഷന്‍റെ ഭാഗമായി പുറത്തുവിട്ട ചിത്രത്തിലെ ചില സീക്വൻസുകൾക്ക് ഇതിനകം തന്നെ വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു. നോൺ തിയെറ്റർ റൈറ്റ്‌സും വമ്പൻ തുകയ്ക്ക് വിറ്റുപോയി. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ചു വരുകയും ചെയ്യുന്നു. മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ. രാജശേഖർ റെഡ്ഡി പറയുന്നു. സിനിമാറ്റോഗ്രഫി - വംസി പച്ചിപുലുസു, എഴുത്ത് - അനിരുദ്ധ് കൃഷ്‌ണമൂർത്തി, പിആർഒ - ശബരി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം