അന്ന് സമാന്ത, ഇന്ന് ശ്രീലീല! 'പുഷ്പ 2' വിൽ അല്ലു അർജുനൊപ്പം ചുവടുവയ്ക്കാൻ തെലുങ്കിലെ ഡാൻസിങ് ക്വീൻ 
Entertainment

അന്ന് സമാന്ത, ഇന്ന് ശ്രീലീല! 'പുഷ്പ 2' വിൽ അല്ലു അർജുനൊപ്പം ചുവടുവയ്ക്കാൻ തെലുങ്കിലെ ഡാൻസിങ് ക്വീൻ

ശ്രീലീലയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ 'പുഷ്പ 2' അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്

'പുഷ്പ 2: ദ റൂൾ' ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ അപ്‍ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. 'പുഷ്പ' ആദ്യ ഭാഗത്തിൽ 'ഓ ആണ്ടവാ' ഡാൻസ് നമ്പറിലൂടെ സമാന്തയാണ് ആരാധകരെ കൈയിലെടുത്തതെങ്കിൽ ഇക്കുറി പുഷ്പരാജിനോടൊപ്പം ആടിത്തിമിർക്കാൻ എത്തുന്നത് തെലുങ്കിലെ ഡാൻസിങ് ക്വീൻ ശ്രീലീലയാണ്. ശ്രീലീലയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ 'പുഷ്പ 2' അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ബാലതാരമായി തെലുങ്ക് സിനിമാലോകത്ത് എത്തിയ ശ്രീലീല തെലുങ്കിലും കന്നഡയിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ ശ്രീലീല തന്‍റെ ചുവടുകളിലൂടെ തിയെറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സിനിമയുടെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവിശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് പ്രതീക്ഷ.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം മികച്ച നടനുള്ളത് ഉൾപ്പെടെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?