Kerala State Film Awards 
Entertainment

സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം വെള്ളിയാഴ്ച. വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

154 ചിത്രങ്ങളാണ് ഇക്കുറി പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. മുന്‍വര്‍ഷങ്ങളിലേത് പോലെ മുഖ്യധാരാ സിനിമകള്‍ക്ക് പുറമേ നിരവധി ഫെസ്റ്റിവല്‍ സിനിമകള്‍ ഇക്കുറിയും വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

മമ്മൂട്ടി- ലിജോ ജോസ് ടീമിന്‍റെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പൻ അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ പിറന്ന വര്‍ഷമായിരുന്നു 2022 എന്നതിനാൽ തന്നെ സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം യുവനടന്മാരും ഒരു പോലെ മാറ്റുരച്ച മത്സരത്തില്‍ മികച്ച നടനെ കണ്ടെത്താന്‍ അന്തിമജൂറി അല്‍പ്പം വിയര്‍ക്കുമെന്നാണ് സിനിമാ നിരൂപകരുടെ നിരീക്ഷണം. പ്രധാന ജൂറിയിൽ ഡോ കെ.എം. ഷീബ, വി.ജെ. ജയിംസ്, സംവിധായകൻ റോയ് പി. തോമസ്, നിർമ്മാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണുള്ളത്. അവസാന ജൂറിയിൽ ചലച്ചിത്രപ്രവർത്തകരായ നേമം പുഷ്പരാജ്, കെ.കെ. മധുസൂദനൻ എന്നിവരും ഉൾപ്പെടുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു