surya 
Entertainment

സിദ്ധിഖിൻ്റെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ച് സൂര്യ| Video

കുറച്ച് നേരം വീട്ടിൽ ചെലവഴിച്ച സൂര്യ ബന്ധുക്കളോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

അന്തരിച്ച ചലചിത്ര സംവിധായകൻ സിദ്ധിഖിൻ്റെ നിര്യാണത്തിൽ ഉറ്റവരെ ആശ്വസിപ്പിക്കാൻ സിദ്ധിഖിൻ്റെ കാക്കനാടുള്ള വീട്ടിലെത്തി തമിഴ് സൂപ്പർ താരം സൂര്യ. നിർമാതാവ് രാജശേഖറിനൊപ്പമാണ് സൂര്യ സിദ്ധിഖിൻ്റെ വീട്ടിലെത്തിയത്. കുറച്ച് നേരം വീട്ടിൽ ചെലവഴിച്ച സൂര്യ ബന്ധുക്കളോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

ഫിലിം മേക്കിങിനെ ആസ്വദിക്കാൻ പഠിപ്പിച്ചത് സിദ്ദിഖ് സർ ആണ്. ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദിഖ് സർ. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എൻ്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല.

ജീവിതകാലം മുഴുവൻ ഓർക്കാനുള്ള അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എൻ്റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. കാണുമ്പോഴൊക്കെ എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് അദ്ദേഹം ചോദിച്ചിരുന്നത്. ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഞാൻ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേർപാടിൽ മനസുതകർന്നിരിക്കുന്ന കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഓർമ്മകൾ മുഴുവൻ ഞാൻ എന്റെ നിലനിർത്തും’ എന്നായിരുന്നു സിദ്ധിഖ് അന്തരിച്ച ദിവസം വികാരനിർഭരമായ കുറിപ്പ് സൂര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 2001ൽ സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ് തമിഴിൽ സൂര്യക്ക് ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊടുത്തു.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ