ലിയോ പോസ്റ്റർ 
Entertainment

'ലിയോ'ക്ക് പ്രത്യേക ഷോ ഇല്ല; നിർമാതാക്കളുടെ ആവശ്യം തള്ളി തമിഴ്നാട് സർക്കാർ

നിലവിൽ രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെ അഞ്ച് ഷോ നടത്താനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രം ലിയോക്ക് പ്രത്യേക ഷോ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിലീസ് മുതലുള്ള ആറു ദിവസം പുലർച്ചേ നാലു മണിക്ക് പ്രത്യേക ഷോ അനുവദിക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഡിജിപിയുടെ ഉപദേശം തേടിയ സർക്കാർ പ്രത്യേക ഷോ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. രാവിലെ 7 മണിക്ക് ഷോ നടത്താൻ അനുവാദം നൽ‌കിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശവും സർക്കാർ അംഗീകരിച്ചിട്ടില്ല. നിലവിൽ രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെ അഞ്ച് ഷോ നടത്താനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.

അതേ സമയം ചിത്രത്തിന്‍റെ ആദ്യ റിവ്യൂ ഉദയനിധി സ്റ്റാലിൻ എക്സിലൂടെ പങ്കു വച്ചു. വിജയ്, ലോകേഷ് കനകരാജ് എന്നിവരെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെ പ്രതിനിധീകരിക്കുന്ന എൽസിയു എന്ന ഹാഷ് ടാഗ് നൽകിയത് വിവാദമായി മാറിയിരിക്കുകയാണ്. കാർത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിക്കുന്നത്.

കമൽഹാസൻ നായകനായ വിക്രം യൂണിവേഴ്സിലെ ഒരു സിനിമയായിരുന്നു. ലിയോ ഇതേ യൂണിവേഴ്സിൽ ഉൾപ്പെടുന്ന സിനിമയാണോ എന്ന് കണ്ടറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഈ സസ്പെൻസ് ഹാഷ് ടാഗിലൂടെ ഉദയനിധി തകർത്തുവെന്നാണ് ആരോപണമുയരുന്നത്. ഒക്റ്റോബർ 19നാണ് ലിയോ റിലീസ് ചെയ്യുന്നത്.

കേരളത്തിൽ പുലർച്ചെ നാലു മണി മുതൽ ഷോ ആരംഭിക്കും. കേരളത്തിലെ 700 തിയറ്ററുകളിലാണ് ലിയോ പ്രദർശിപ്പിക്കുക.

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം