Thalapathy Vijay The GOAT Bday Shots 
Entertainment

യൂട്യൂബിൽ 'ഇടിമിന്നലായി 'ഗോട്ട്’, ദളപതിക്ക് അൻപതാം പിറന്നാൾ

പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5നാണ് മരിച്ചത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്

വിജയുടെ അൻപതാം പിറന്നാൾ ആഘോഷത്തിന് തുടക്കമിട്ട് ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) അണിയറ പ്രവർത്തകർ. വിജയ്–വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഗോട്ടി'ന്റെ അപ്ഡേറ്റിന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ ജൂണ്‍ 22ന് രാത്രി 12 മണിക്ക് ദി ഗോട്ട് ബർത്ത്ഡേ ഷോട്ട് എന്ന് തലക്കെട്ടോടെ വിഡിയോ പുറത്തുവിട്ടു.

50 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിൽ ചേസിങ് രംഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. യൂട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് വീഡിയോ.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ടൈം ട്രാവൽ ജോണറിൽ ഇറങ്ങുന്ന ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് എത്തുക. അച്ഛൻ മകൻ എന്നീ വേഷങ്ങൾ വിജയ് തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കുന്നത് ഹോളിവുഡിലെ ബ്രഹ്മാണ്ഡ സിനിമകളായ അവതാർ, അവഞ്ചേഴ്‌സ്: എൻഡ് ഗെയിം, ക്യാപ്റ്റൻ മാർവൽ തുടങ്ങിയ ചിത്രങ്ങൾക്ക് വിഎഫ്എക്സ് ചെയ്തവരാണ്.

ചിത്രത്തിലെ ഒരു ഗാനവും ഇന്നു റിലീസ് ചെയ്യും. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്​യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5നാണ് മരിച്ചത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.

ചിത്രത്തിൽ വിജയ്കൊപ്പം പ്രഭു ദേവ, ശ്യാം, അജ്മൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അഭിനേതാക്കൾ. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സെപ്തംബർ അഞ്ചിനാണ് 'ദി ഗോട്ട് ' റിലീസ് ചെയ്യുക.

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച വരെ സമയം അനുവദിച്ച് കോടതി

സന്നിധാനത്ത് മുറി വേണോ ?

ഓസ്ട്രേലിയയെ വെള്ളം കുടിപ്പിച്ച് ബുംറയും കൂട്ടരും; 67 റൺസിനിടെ 7 വിക്കറ്റ് നഷ്ടം

മത്സ്യബന്ധന ബോട്ടും അന്തർവാഹിനിയും കൂട്ടിയിടിച്ചു; 2 പേരെ കാണാനില്ല