ജനറേഷൻ ഗ്യാപ്പില്ലാതെ ആഘോഷിക്കാൻ ഒരു കല്യാണപ്പാട്ട്! 
Entertainment

ജനറേഷൻ ഗ്യാപ്പില്ലാതെ ആഘോഷിക്കാൻ ഒരു കല്യാണപ്പാട്ട്!

അജു വർഗീസും ജോണി ആന്‍റണിയും ഒന്നിക്കുന്ന 'സ്വർഗ'ത്തിലെ 'വരവായ് കല്യാണം വരമാണീ കല്യാണം...' ഗാനം ശ്രദ്ധേയമാകുന്നു

'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ഒരു തനി നാടൻ കല്യാണ വൈബ് സമ്മാനിക്കുന്ന ഗാനം പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വരികളും ഈണവും ചേ‍ർന്നതാണ്.

സന്തോഷ് വർമ്മയുടെ വരികൾക്ക് ജിന്‍റോ ജോൺ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ, സുദീപ് കുമാർ, അന്ന ബേബി എന്നിവർ ചേർന്നാണ്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്.

അജു വര്‍ഗീസും ജോണി ആന്‍റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'സ്വർഗം' സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് & ടീം നിര്‍മ്മിച്ച് റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

കലാപരവും സാമ്പത്തികവുമായ വിജയം നേടിയ 'ഒരു സെക്കന്‍റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിനു ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗ'ത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വർഗ' ത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ