Entertainment

കണ്ടാലോ അടിച്ച് പൊളിച്ചൊരു മനസമ്മതം | Video

സമൂഹ മാധ്യമ താരങ്ങളായ അച്ചു സുഗന്ധിനെയും മഞ്ജുഷ മാര്‍ട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ബിപിന്‍ മേലേക്കൂറ്റാണ്

# ബിനീഷ് മള്ളൂശേരി

കോട്ടയം: ഒരു ഹൃസ്വചിത്രം റിലീസ് ആയി മണിക്കൂറുകൾക്കകം 3 ലക്ഷത്തോളം കാഴ്ചക്കാർ. ഒരു പ്രണയകഥ ഓടുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. പേര് 'മനസമ്മതം'. ചിത്രം റിലീസ് ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ് 3 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ട്രെന്‍ഡിങ് 1 ആയിരിക്കുകയാണ് ഈ കുട്ടി സിനിമ. സംവിധായകന്‍റേയും നിര്‍മാതാവിന്‍റേയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് സിനിമയുടെ ഇതിവൃത്തം എന്നതാണ് ശ്രദ്ധേയമായ കാര്യം.

സാമൂഹിക മാധ്യമ താരങ്ങളായ അച്ചു സുഗന്ധിനെയും മഞ്ജുഷ മാര്‍ട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ഹൃസ്വചിത്രം സംവിധാനം ചെയ്തത് ബിപിന്‍ മേലേക്കൂറ്റാണ്. സംവിധായകന്റെയും നിര്‍മാതാവായ നിഷ ജോസഫിന്റെയും ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ കാര്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. പ്രിന്‍സ് ജോസഫ് അങ്കമാലി, പുത്തില്ലം ഭാസി, അശ്വിത എസ് പിള്ള, ശ്രീനി, ആനി തോംസണ്‍, ആന്‍സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള സുധീഷ് മോഹന്‍ ക്രിയേറ്റീവ് ഡയറക്റ്ററായി സംവിധായകനൊപ്പമുണ്ടായിരുന്നു.

സിനിമയുടെ ഛായാഗ്രഹണം അപ്പുവും എഡിറ്റിങ് സാരംഗ് വി ശങ്കറുമാണ് നിര്‍വഹിച്ചത്. ബോണി ലൂയിസ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. കുട്ടി ജോസാണ് സൗണ്ട് ഡിസൈന്‍ ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ അയര്‍ലന്റിൽ നിന്നും 20 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ ശേഷം സുഹൃത്തുക്കളും ചേര്‍ന്ന് കല്ലൂപ്പാറയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് മനസമ്മതം ചിത്രീകരിച്ചത്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. സമയം മനുഷ്യനെ അലട്ടുമ്പോൾ ഹൃസ്വചിത്രങ്ങളുടെ സ്വീകാര്യത പ്രേക്ഷകരിൽ എത്രത്തോളം എത്തുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രം.

Link: https://youtu.be/biIufMvgJ78?feature=shared

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?