adavi eco tourism centre reopens 
Lifestyle

സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം തുറക്കും

സംഭവം വാർത്തയായതോടെയാണ് വനംവകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ജീവനക്കാരെ അനുനയിപ്പിച്ചത്

പത്തനംതിട്ട: സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം സെന്‍റർ വീണ്ടും തുറക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിന് പിന്നാലെയാണ് ജീവനക്കാർ വഴങ്ങിയത്.

സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ജീവനക്കാർക്ക് ഉത്തന ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്.

വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെയാണ് ഇക്കോ ടൂറിസം അടച്ചതെന്നു കാണിച്ച് ഡിഎഫ്ഒ ഉത്തരവിറക്കിയത്.

സംഭവം വാർത്തയായതോടെയാണ് വനംവകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ജീവനക്കാരെ അനുനയിപ്പിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് ജീവനക്കാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. പിന്നാലെ ഡിഎഫ്ഒ ഇക്കോ ടൂറിസം തുറക്കാൻ നിർദേശം നൽകി. കൂടാതെ വനംവകുപ്പ് ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ഉറപ്പു നൽകിയിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?