മിസ് യൂണിവേഴ്സ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട അക്സ വർഗീസ് (മധ്യത്തിൽ), ഫസ്റ്റ് റണ്ണറപ്പ് കാമറൂൺ ജോസഫ് (ഇടത്ത്), സെക്കൻഡ് റണ്ണറപ്പ് പൂജ സുമ റാണി. 
Lifestyle

അക്സ വർഗീസ് മിസ് യൂണിവേഴ്‌സ് കേരള

സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യയിൽ അക്സ കേരളത്തെ പ്രതിനിധീകരിക്കും

ആലപ്പുഴ: മിസ് യൂണിവേഴ്‌സ് കേരള 2024ൽ ആലപ്പുഴ സ്വദേശി അക്സ വർഗീസ് വിജയിയായി. കഴിഞ്ഞ ദിവസം ആലപ്പുഴ റമദായിൽ നടന്ന മിസ് യൂണിവേർസ് കേരള 2024 മത്സരത്തിൽ ഫൈനലിസ്റ്റുകളായ 17 മത്സരാർഥികളിൽ നിന്നാണ് അക്സ തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യയിൽ അക്സ കേരളത്തെ പ്രതിനിധീകരിക്കും. യാത്രി ഹോളിഡേയ്‌സ് നൽകുന്ന 1,25,000 രൂപ വിലമതിക്കുന്ന സിംഗപ്പൂർ ടൂർ പാക്കേജും വിജയിക്ക് ലഭിക്കും.

ഇത്തവണത്തെ പ്രധാന ജൂറിയും 2018 മിസ് ഇന്ത്യ എർത്ത് ആയിരുന്ന ദേവിക വൈദും യാത്രി ഹോളിഡേയ്‌സ് എംഡി രശ്മി മുരളിയും വിജയിയുടെ കിരീടധാരണം നടത്തി. ആർകിടെക്റ്റ് കൂടിയായ അക്സ മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, മിസ് സ്വിമ്മ്സ്യൂട്ട് എന്നീ സബ് ടൈറ്റിലുകൾ കൂടി കരസ്ഥമാക്കി.

''ഈ വർഷം മിസ് യൂണിവേഴ്‌സ് മാർഗനിർദേശങ്ങൾ അനുസരിച്ച് ഞങ്ങൾ പ്രായവും ഉയരവും മാനദണ്ഡങ്ങളാക്കാതെ എല്ലാ പെൺകുട്ടികൾക്കും അവസരം നൽകി. മിസ് ഇന്ത്യ കിരീടം കേരളത്തിലേക്ക് കൊണ്ടുവരാൻ സാധ്യതയുള്ള ഒരു മത്സരാർഥിയാണ് അക്സയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'', മിസ് യൂണിവേഴ്സ് ഇന്ത്യ സ്റ്റേറ്റ് ഡയറക്റ്റർ തസ്‌വീർ എം. സലിം പറഞ്ഞു.

17 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. കൊച്ചിയിൽ നിന്നുള്ള കാമറൂൺ ജോസഫ് ഫസ്റ്റ് റണ്ണറപ്പും തിരുവനന്തപുരത്തു നിന്നുള്ള പൂജ സുമ റാണി സെക്കൻഡ് റണ്ണർ അപ്പുമായി. മുൻ മിസ്സിസ് ഇന്ത്യ ലക്ഷ്മി അതുൽ, മുൻ മിസ് ഇന്‍റർനാഷണൽ കേരള നിഷ നുജുമുദ്ദീൻ, സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ഉണ്ണി കൃഷ്ണൻ, ജെഡി ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫാഷൻ ടെക്‌നോളജി ഡയറക്ടർ സാന്ദ്ര ആഗ്നസ് എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്