ആറന്മുള വള്ളസദ്യയ്ക്കു തുടക്കമായി 
Lifestyle

ആറന്മുള വള്ളസദ്യയ്ക്കു തുടക്കമായി

63 ഇനം വിഭവങ്ങളാണ് സദ്യയിൽ വിളമ്പുക.

പത്തനംതിട്ട: പ്രശസ്തമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള പാർഥസാരഥീ ക്ഷേത്രത്തിലാണ് നിരവധി ആചാരങ്ങളോടെ വള്ളസദ്യ നടത്തുന്നത്. ആദ്യ ദിനത്തിൽ 10 പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ. ജൂലൈ 21 മുതൽ ഒക്റ്റോബർ 2 വരെ സദ്യ നീളും. പ്രതിദിനം 15 ഊട്ടുസദ്യകൾ വരെ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും.

ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങൾക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ള സദ്യ. 63 ഇനം വിഭവങ്ങളാണ് സദ്യയിൽ വിളമ്പുക. അമ്പലപ്പുഴ പാൽപായസം, അടപ്രഥമൻ, കടലപ്രഥമൻ, പഴംപായസം എന്നിവയും സദ്യയിൽ ഉണ്ടായിരിക്കും. കരക്കാർ പാട്ടുപാടിയാണ് സദ്യയിൽ വിഭവങ്ങൾ ആവശ്യപ്പെടുക.

നടതുറന്നിട്ട് 9 ദിവസം; റെക്കോഡിട്ട് തീർഥാടകരുടെ എണ്ണവും വരുമാനവും

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്കിടെ സംഘർ‌ഷം: 3 മരണം, നിരവധി പേർക്ക് പരുക്ക്