Lifestyle

ജനിച്ചപ്പോഴേ '32 പല്ല് കാട്ടി ചിരിച്ച പെൺകുഞ്ഞ്'; വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേർ|Video

വായ് നിറയെ പല്ലുമായി പിറന്നു വീണ കുഞ്ഞിന്‍റെ ചിരിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ പങ്കു വച്ച വിഡിയോ ഇതിനിടെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വളരെ അപൂർവമായി മാത്രം കണ്ടു വരുന്നൊരു അസുഖത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിന്‍റെ ഭാഗമായാണ് കുഞ്ഞിന്‍റെ അമ്മ വിഡിയോ പങ്കു വച്ചത്. സാധാരണയായി 21 വയസിനുള്ളിലാണ് മനുഷ്യരുടെ 32 പല്ലുകളുടെയും വളർച്ച പൂർണമാകുന്നത്.

നാറ്റൽ ടീത്ത് എന്ന അവസ്ഥ മൂലമാണ് തന്‍റെ കുഞ്ഞ് 32 പല്ലുകളോടെ പിറന്നതെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്ക് ഇതു കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

പക്ഷേ പല്ലുകൾ അടർന്നു പോയാൽ കുട്ടി വിഴുങ്ങാൻ ഉള്ള സാധ്യത അധികമാണെന്ന് ഡോക്റ്റർമാർ പറയുന്നു. കുട്ടി ചിരിക്കുന്ന വിഡിയോ ഇതു വരെ 29.7 ദശലക്ഷം പേരാണ് കണ്ടത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു