ഭൂതത്താൻകെട്ട് 
Lifestyle

ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ പെരിയാറിലൂടെയുള്ള ബോട്ടിങ് പുനരാരംഭിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് ബോട്ടിങ് യാത്ര. നേര്യമംഗലം വരെയാണ് സര്‍വീസ് നടത്തുന്നത്. ചെറുതും വലുതുമായ 10 ബോട്ടുകളാണുള്ളത്. 100, 50, 45, 42 സീറ്റുകള്‍ വീതമുള്ള നാല് വലിയ ബോട്ടുകളും 10 സീറ്റുകളുള്ള ചെറിയ 5 ബോട്ടുകളും, 8 സീറ്റുള്ള ഒരു ബോട്ടുമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. കൂടാതെ ബുക്കിങ് സൗകര്യം ലഭ്യമാണ്.

ചെറിയ ബോട്ടുകളില്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 200 എന്ന നിരക്കില്‍ 10 പേര്‍ക്ക് 2000 രൂപയും വലിയ ബോട്ടുകളില്‍ 4000 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ് പുനരാരംഭിക്കുന്നതിനെതിരായി ജല വിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അനാവശ്യമായ തര്‍ക്കങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്‍റണി ജോണ്‍ എംഎല്‍എ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തരമായി ബോട്ടിങ് സര്‍വീസ് പുനരാരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയത്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി