Reliance Jio Airfiber 
Lifestyle

കേരളത്തിൽ ആദ്യമായി എയർഫൈബർ വഴി ബ്രോഡ്ബാൻഡ്

തിരുവനന്തപുരം: കേരളത്തിൽ എയർ ഫൈബർ സേവനങ്ങൾക്ക് റിലയൻസ് ജിയോ തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്.

ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമേകിയിരുന്നു. എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകൾ ലഭ്യമാണ്.

ജിയോ എയർ ഫൈബറിലൂടെ ഉപഭോക്താക്കൾക്ക് താഴെപറയുന്ന സേവനങ്ങൾ ലഭ്യമാകും:

ഡിജിറ്റൽ എന്‍റർടെയ്ൻമെന്‍റ്

  • 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ

  • ക്യാച്ച്-അപ്പ് ടിവി

  • 16+ OTT ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും

ബ്രോഡ്ബാൻഡ്

ഇൻഡോർ വൈഫൈ സേവനം: ജിയോയുടെ വൈഫൈ കണക്റ്റിവിറ്റിയും വീടിന്‍റെയോ ബിസിനസ്സ് പരിസരത്തിന്‍റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്‌ബാൻഡ് അനുഭവവും.

സ്മാർട്ട് ഹോം സേവനം

  • വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി

  • സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ

  • ആരോഗ്യ പരിരക്ഷ

  • വിദ്യാഭ്യാസം

  • സ്മാർട്ട് ഹോം ഐഒടി

  • ഗെയിമിംഗ്

  • ഹോം നെറ്റ്‌വർക്കിംഗ്

സൗജന്യ ഉപകരണങ്ങൾ

  • വൈഫൈ റൂട്ടർ

  • 4k സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്

  • വോയ്സ് ആക്റ്റീവ് റിമോട്ട്

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം