ക്യാൻസറിന് കാരണമാകുന്ന കെമിക്കലുകൾ കേക്കുകളിൽ file
Lifestyle

കേക്ക് പ്രേമികളേ, ജാഗ്രത...!

കേക്കുകളിൽ ചേർക്കുന്ന നിറങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

ജീവിതത്തിന്‍റെ ഓരോ സന്തോഷ നിമിഷത്തിലും മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് വ്യത്യസ്ത നിറങ്ങളിലും രുചിയിലുമുളള കേക്കുകൾ. എന്നാൽ, കേക്ക് പ്രേ‌മികളെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കർണാടകയിലെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിൽ കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരിക്കുന്നു.

ബെംഗളൂരുവിലെ വിവിധ ബേക്കറികളില്‍ വില്‍ക്കുന്ന കേക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. റെഡ് വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ് ‌തുടങ്ങിയ 12 വ്യത്യസ്ത തരത്തിലുള്ള കേക്കുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ഥങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അല്യുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്‌സിഎഫ്, പോണ്‍സോ 4ആര്‍, ടര്‍ട്രാസിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ നല്‍കുന്ന പദാര്‍ഥങ്ങളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

ഗോബി മഞ്ചൂരിയൻ, കബാബുകള്‍, പാനി പൂരി തുടങ്ങിയ ഭക്ഷ്യ പദാര്‍ഥങ്ങളിലും ഇത്തരത്തില്‍ കാന്‍സറിന് കാരണമാകുന്ന പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളത് സംബന്ധിച്ച് നേരത്തേ ഭക്ഷ്യസുരക്ഷാവിഭാ​ഗം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍-ബി നേരത്തേ കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാവിഭാ​ഗം ബേക്കറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറങ്ങള്‍ക്കായി കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യതയ്‌ക്കൊപ്പം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫുഡ് സേഫ്റ്റി വിഭാഗത്തിന്‍റെ അറിയിപ്പുണ്ട്.

ബ്രില്ല്യന്‍റ് ബ്ലൂ, സൺസെറ്റ് യെല്ലോ എന്നീ കെമിക്കലുകൾ ഭക്ഷ്യ-സൗന്ദര്യവർധക മേഖലയിൽ ധാരാളമായി ഉപയോ​ഗിച്ചുകാണാറുണ്ട്. ഇവയുടെ അമിതോപയോ​ഗം ചർമത്തിൽ അലർജികൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി എന്നിവയ്ക്ക് കാരണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു. ടാർട്രാസൈൻ എന്ന കെമിക്കൽ ഭക്ഷണങ്ങളേയും പാനീയങ്ങളെയും കൂടുതൽ ആകർഷകമാക്കാനാണ് ഉപയോ​ഗിക്കുന്നത്. ഇതും അലർജി പ്രശ്നങ്ങൾ, ആസ്ത്മ എന്നിവയ്ക്ക് കാരണമാകും. അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിക്കും ചിലഘട്ടങ്ങളിൽ കാൻസറിനും കാരണമാകാം.

ഇവ ശ്രദ്ധിക്കുക

പുറത്തുനിന്നുള്ള ഉയർന്ന കലോറി മധുരപലഹാരങ്ങളുടെ ഉപഭോഗം കുറയ്ക്കുവാൻ ശ്രമിക്കുക. കുക്കർ അല്ലെങ്കിൽ മൈക്രോവേവ് ഓവൻ ഉപയോഗിച്ച് വീട്ടിൽ കേക്കുകൾ തയ്യാറാക്കാൻ മുൻഗണന നൽകുക. കൃത്രിമ മധുരപലഹാരങ്ങൾ ഉപയോഗിക്കുന്നതിന് പകരം ഡാർക്ക് ചോക്ലേറ്റുകളോ ശർക്കരയോ ഉപയോഗിക്കുക.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ