Swiggy delivery boys Representative image
Lifestyle

സ്വിഗ്ഗിയിൽ പ്രിയം ചിക്കനും മസാലദോശയ്ക്കും

പോയവര്‍ഷം തിരുവനന്തപുരത്തെ ഒരൊറ്റ ഉപയോക്താവില്‍ നിന്ന് 1631 ഓര്‍ഡറുകള്‍ (പ്രതിദിനം ശരാശരി 4 വീതം ) സ്വിഗ്ഗിക്കു ലഭിച്ചു

തിരുവനന്തപുരം: അത്താഴഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിലാണ് തലസ്ഥാന നഗരത്തില്‍ ഏറെ തിരക്കെന്ന് ഇന്ത്യ സ്വിഗ്ഗി റിപ്പോര്‍ട്ട് 2023. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളില്‍ നഗരനിവാസികള്‍ക്ക് താത്പര്യമേറെയെങ്കിലും ഏറ്റവുമധികം പ്രിയം ചിക്കന്‍ വിഭവങ്ങളോടാണ്. ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈഡ് റൈസ്, ചിക്കന്‍ ഫ്രൈ എന്നിവയ്ക്കു തൊട്ടുപിന്നിലെ സ്ഥാനങ്ങളിലായി മസാല ദോശ, പൊറോട്ട എന്നിവയുമുണ്ട്. ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിങ്, പ്രത്യേക ഫലൂഡ ഐസ്ക്രീം, ഫ്രൂട്ട് സാലഡ്, സ്പെഷ്യല്‍ നെയ്യ് ബോളി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

പോയവര്‍ഷം തിരുവനന്തപുരത്തെ ഒരൊറ്റ ഉപയോക്താവില്‍ നിന്ന് 1631 ഓര്‍ഡറുകള്‍ (പ്രതിദിനം ശരാശരി 4 വീതം ) സ്വിഗ്ഗിക്കു ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓര്‍ഡര്‍ 18,711 രൂപയുടേതാണ്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

പുതിയ വിഭവങ്ങള്‍ക്കൊപ്പം പരമ്പരാഗത രുചികളോടുള്ള തിരുവനന്തപുരത്തിന്‍റെ ഇഷ്ടം സ്വിഗ്ഗിയിലെ ഓര്‍ഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണല്‍ ബിസിനസ് ഹെഡ് വിപി സിദ്ധാർഥ് ഭക്കൂ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും