മുല്ലപ്പൂ ചായ 
Lifestyle

പകരാം ഒരു കപ്പ് പുഷ്പച്ചായ !

ചായ അഥവാ കാപ്പി എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ഉന്മേഷം ഓടിയെത്തും. ചായയ്ക്കും കാപ്പിക്കും ആ ഉന്മേഷം നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കഫീൻ ആണ്. അതു കൊണ്ടു തന്നെ അധികം കുടിച്ചാൽ അപകടകാരിയുമാണ്.എന്നാൽ രുചിപ്പൊരുത്തങ്ങളില്ലാത്ത ആരോഗ്യപരമായ ചില ചായകളുമുണ്ട് എന്നറിയാമോ? വിവിധ പുഷ്പങ്ങൾ കൊണ്ടാണ് ഈ ചായകൾ ഉണ്ടാക്കുന്നത്. ഇനി അവയിൽ ചിലതു പരിചയപ്പെടാം.

മുല്ലപ്പൂ ചായ

ആർക്കാണ് മുല്ലപ്പൂവിനെ പരിചയമില്ലാത്തത്? തലയിൽ ചൂടാനും അലങ്കരിക്കാനും മാത്രമല്ല, ചായയുണ്ടാക്കാനും മുല്ലപ്പൂ അത്യുത്തമം.

ഈ ഭംഗിയുള്ള വെളുത്ത പൂക്കളിൽ നിന്ന് ഉണ്ടാക്കുന്ന ചായയ്ക്ക് ഇളം തവിട്ട് അല്ലെങ്കിൽ മഞ്ഞകലർന്ന നിറമുണ്ട്.നേരിയ മധുരമുള്ള രുചിയാണുള്ളത്. ദഹനം മെച്ചപ്പെടുത്താൻ ഏറെ ഉത്തമമായ ഇത് കുടലിലെ എൻസൈമുകളുമായി ഇടപഴകുന്നു.

ആന്‍റി ഓക്സിഡന്‍റുകളാൽ സമൃദ്ധമാണ് മുല്ലപ്പൂ ചായ.ഇത് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നു.സിരകളിലെയും ധമനികളിലെയും വീക്കം കുറയ്ക്കാനും ബാക്ടീരിയകളെ ഇല്ലാതാക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും മുല്ലപ്പൂ ചായ ഉപയോഗിക്കുന്നു. പ്രമേഹത്തെ തടയുന്നു.

ശംഖു പുഷ്പ ചായ

തിളങ്ങുന്ന നീല നിറമുള്ള ചായയാണ് ശംഖുപുഷ്പത്തിന്‍റേത്. എന്നാൽ ഇതിൽ അൽപം നാരങ്ങാ നീര് ചേർത്താൽ അതിന്‍റെ നിറം പർപ്പിൾ ആയി മാറും.ആയുർവേദത്തിൽ അതി വിശിഷ്ടമായ ചെടിയാണ് ശംഖുപുഷ്പം. അതിന്‍റെ

പൂക്കളിൽ നിന്ന് നിർമ്മിക്കുന്ന ചായയെ ബ്ലൂ ടീ അല്ലെങ്കിൽ മാജിക് ഫെയറി ടീ എന്നൊക്കെയാണ് വിദേശ രാജ്യങ്ങളിൽ അറിയപ്പെടുന്നത്.ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ശംഖുപുഷ്പച്ചായ കുടിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടും.

നിരവധി വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഗ്ലൈക്കേഷൻ ഗുണങ്ങളും അടങ്ങിയ ഈ ചായ ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്തുന്നു. രോമകൂപങ്ങളെ ബലപ്പെടുത്തുകയും കൊഴിച്ചിൽ തടയുകയും ചെയ്യുന്ന ആന്തോസയാനിനും ഇതിലുണ്ട്.

തലച്ചോറിന് ഉന്മേഷം നൽകാനും തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഈ ചായ ഒരു കപ്പ് കുടിക്കുന്നത് ശീലിച്ചാൽ മതി.ഈ ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഉത്കണ്ഠയും വിഷാദവും സുഖപ്പെടുത്തുന്നു എന്നതാണ്.

ചായയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ ശരീരകോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുന്നു, ഇത് ആത്യന്തികമായി ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

ലാവെൻഡർ

ലാവെൻഡർ ചായ മനസിനും ശരീരത്തിനും സമ്മർദം ഒഴിവാക്കുകയും ഉന്മേഷദായകമായ അനുഭവം നൽകുകയും ചെയ്യുന്നു. പുതിന ഇല പോലെ രൂക്ഷഗന്ധമുണ്ട് ലാവൻഡർ ചായയ്ക്ക്. നല്ല ഉറക്കം കിട്ടാൻ രാത്രികളിൽ ലാവൻഡർ ചായ ശീലമാക്കിയാൽ മതി.

വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ലാവെൻഡർ ടീ. ഇവ ബാക്റ്റീരിയ, ഫംഗസ്, വൈറൽ അണുബാധകൾ എന്നിവയിൽ നിന്ന് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി