കൊച്ചി: സോളാർ എനർജി സൊല്യൂഷൻസ് കമ്പനിയായ ഫ്രെയർ എനർജി, 2024-ൽ കേരളത്തിലെ 2,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ റൂഫ്ടോപ്പ് സോളാർ സൊല്യൂഷനുകൾ ലഭ്യമാക്കിയിട്ടുള്ള കമ്പനിയാണ് ഫ്രെയർ എനർജി.
വീടുകളുടെയോ ഹൗസിങ് സൊസൈറ്റികളുടെയോ ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റാളേഷനുകൾ കസ്റ്റമൈസ് ചെയ്യുന്നത്.
സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലുകൾ 90% വരെ കുറയ്ക്കാൻ കഴി യുമെന്നതിനു പുറമെ സൗരോർജം പരിസ്ഥിതി സുസ്ഥിരതയ്ക്കും സംഭാവന നൽകുന്നു.
ഫ്രെയർ എനർജിയുടെ SunPro+ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഫ്രെയർ എനർജിയുടെ ഇൻ-ഹൗസ് വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെടാം. വേഗത്തിലുള്ള പ്രൊഫഷണൽ ഇൻസ്റ്റലേഷൻ സേവനങ്ങൾ നൽകുന്നതിനൊപ്പം മികച്ച വിൽപ്പനാനന്തര പിന്തുണയും ഫ്രെയർ എനർജി വാഗ്ദാനം ചെയ്യുന്നു.
“വീടുകളിലും ബിസിനസുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഫ്രെയർ എനർജി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങൾ പലതാണ്. വൈദ്യുതി ബില്ലുകളിൽ 90 ശതമാനം കുറവ്, നിക്ഷേപത്തിന് 25-30% ഉറപ്പായ വരുമാനം, കാർബൺ ബഹിർഗമനം കുറയ്ക്കൽ, 25 വർഷത്തെ ആയുസ് എന്നിവ ഉൾപ്പെടുന്നു, ഫ്രെയർ എനർജി ഡയറക്റ്ററും സഹസ്ഥാപകയുമായ രാധിക ചൗധരി വിശദീകരിച്ചു.