Gold as investment, symbolic image 
Lifestyle

സ്വർണ നിക്ഷേപം: തട്ടിപ്പിൽ വീഴരുത്

ചില സ്ഥാപനങ്ങൾ അമിതലാഭവും മോഹിപ്പിക്കുന്ന പലിശയും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നു

തൃശൂർ: അമിതലാഭവും മോഹിപ്പിക്കുന്ന പലിശയും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്ന ചില സ്ഥാപനങ്ങള്‍ സ്വര്‍ണാഭരണ രംഗത്ത് വന്നിട്ടുണ്ട്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്ന് വലിയതോതില്‍ നിക്ഷേപം സ്വീകരിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. വ്യക്തികള്‍ക്കോ വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കോ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പലിശയോ ലാഭവിഹിതമോ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണാഭരണം നല്‍കുമെന്ന പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ജനങ്ങള്‍ മനസിലാക്കണം.

സ്വന്തം പണിശാലയില്‍ പണിയെടുക്കുന്നവര്‍ക്ക് പോലും പണിക്കൂലി നല്‍കേണ്ടതുണ്ട്. പുറത്തുനിന്ന് വരുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലുമാണ്. ഇതാണ് വസ്തുതയെന്നിരിക്കെ പണിക്കൂലിയില്ലാതെ ഏതെങ്കിലും സ്ഥാപനത്തിന് ആഭരണം വില്‍ക്കാന്‍ കഴിയുമോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. പണിക്കൂലി വാങ്ങാതെ ആഭരണം വില്‍ക്കുന്ന സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 18 മുതല്‍ 36 ശതമാനം വരെ ലാഭവിഹിതം നല്‍കുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരം നിയമവിരുദ്ധമായ ഡെപ്പോസിറ്റുകള്‍ക്ക് കോടതിയില്‍ നിന്നുപോലും തങ്ങളുടെ നിക്ഷേപത്തിന് സംരക്ഷണം കിട്ടില്ല.

അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നതിനും നിയമവിധേയമല്ലാത്ത കച്ചവടം വളര്‍ത്തുന്നതിനും പ്രത്യേക സമുദായത്തെയും മതവിശ്വാസത്തെയും മതനേതാക്കളെയും ദുരുപയോഗപ്പെടുത്തുന്ന പ്രവണതക്കെതിരെയും സമൂഹം ജാഗ്രത പുലര്‍ത്തണം. കേരളത്തില്‍ ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നീണ്ടകാലത്തെ പ്രവര്‍ത്തനം കൊണ്ട് നേടിയെടുത്ത വിശ്വാസ്യതയും അംഗീകാരവും മാന്യതയും നഷ്ടപ്പെടുത്തുന്ന ഇത്തരം നിയമവിരുദ്ധമായ പ്രവണതകള്‍ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ജാഗ്രതയും സര്‍ക്കാരിന്‍റെ കാര്യക്ഷമാമയ നടപടികളുമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഒരുമിച്ച് മദ്യപിച്ചു, മസാജ് ചെയ്യാനെന്ന വ്യാജേന ഡംബ് ബെൽ എടുത്ത് തലയ്ക്കടിച്ചു; കൂനംതൈ കൊലക്കേസ് പ്രതികൾ പിടിയിൽ

ഭുവനേശ്വറിനും ചഹറിനും തിരിച്ചുവരവ്; ഇന്ത്യൻ പേസർമാർക്ക് വൻ ഡിമാൻഡ്

ഭരണഘടനയുടെ ആമുഖം പാർലമെന്‍റിന് ഭേദഗതി ചെയ്യാം; സോഷ്യലിസവും മതേതരത്വവും ഉൾപ്പെടുത്തിയത് ശരിവച്ച് സുപ്രീംകോടതി

ഹിസ്ബുള്ള- ഇസ്രയേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

ഇപിയുടെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി, റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും