Golden pheasant at Puthur, Thrissur 
Lifestyle

പുത്തൂരിൽ അതിഥികളായി വര്‍ണപ്പക്ഷികള്‍

ഒല്ലൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്‍റ് ഇനത്തില്‍പ്പെട്ട ആറു പക്ഷികള്‍കൂടിയെത്തി. തൃശൂര്‍ മൃഗശാലയില്‍ നിന്നെത്തിച്ച വര്‍ണപ്പക്ഷികളെ വരവേല്‍ക്കാന്‍ മന്ത്രി കെ. രാജനും എത്തിയിരുന്നു.

ഗോൾഡൻ ഫെസന്‍റ് ഇനത്തിലുള്ള ഒരു ആണ്‍പക്ഷിയും രണ്ടു പെൺപക്ഷികളും, സില്‍വര്‍ ഫെസന്‍റ് ഇനത്തിൽപ്പെട്ട ഒരു ആൺപക്ഷിയും രണ്ടു പെൺപക്ഷികളുമാണ് എത്തിയിരിക്കുന്നത്.

മനോഹരമായ കൂടുകളും പക്ഷികള്‍ക്കായി സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ചയില്‍ അതി മനോഹാരിത തീര്‍ക്കുന്ന വര്‍ണ പക്ഷികളാണ് ഫെസന്‍റ് ഇനത്തില്‍പ്പെട്ടവ. മുന്‍പ് മൂന്ന് മയിലുകളെയും സില്‍വര്‍ ഫെസന്‍റുകളെയും എത്തിച്ചിരുന്നു. അടുത്ത ആഴ്ച ചുക്കര്‍ പാട്രിഡ്ജ് ഇനത്തില്‍പ്പെട്ട പക്ഷികളെയും എത്തിക്കും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു