Guruvayur Temple. 
Lifestyle

ഗുരുവായൂർ ഏകാദശി മഹോത്സവം വ്യാഴാഴ്ച

ഏകാദശി പ്രസാദ ഊട്ട്

ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളിൽ പതിവുപോലെയും അതിനോട് ചേർന്നുള്ള പ്രത്യേക പന്തലിൽ ബുഫെ സമ്പ്രദായത്തിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. തുടർന്ന് ബുഫേ രീതിയിൽ പന്തലുകളിൽ നൽകും.

ദ്വാദശി പണം സമർപ്പണം

ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്രനട കാലത്ത് അടക്കുന്നതു വരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി പണ സമർപ്പണത്തിനായി ഭക്തർക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വരിയിരിക്കാം.

ദ്വാദശി ദിവസം കാലത്ത് 8 മണി വരെ മാത്രമേ ദർശന സൗകര്യം ഉണ്ടാകു.പതിവ് പൂജകൾക്ക് ശേഷം ഭക്തർക്ക് വൈകുന്നേരം ക്ഷേത്ര ദർശന സൗകര്യം ഉണ്ടാകും.

ദ്വാദശി ഊട്ട്

അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും രാവിലെ 7 മുതൽ 11 വരെയാകും. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.

ദർശന ക്രമീകരണം

ഗുരുവായൂർ ഏകാദശി ദിവസമായ നവംബർ 23 ന് ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഉണ്ടാകും.

രാവിലെ 6 മുതൽ 2 മണി വരെ വി.ഐ.പി ദർശനം, പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ല.പ്രാദേശികം, സീനിയർ സിറ്റിസൺ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു