Lifestyle

കുടലിന്‍റെ ആരോഗ്യത്തിൽ വിട്ടുവീഴ്ച പാടില്ല; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തിയാൽ ശരീരത്തിന്‍റെ പല അസുഖങ്ങൾക്കും പരിഹാരമാകും

കുടലിന്‍റെ അഥവാ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും പ്രധാനമാണ്. എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് മിക്കപ്പോഴും വയറിൽ നിന്നാണ്. കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തിയാൽ ശരീരത്തിന്‍റെ പല അസുഖങ്ങൾക്കും പരിഹാരമാകും.

ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും കാര്യക്ഷമതയെയും മാത്രമല്ല കുടൽ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നത്. ദഹനം, പോഷകങ്ങളുടെ ആഗിരണം, മലവിസർജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ട്. അതിനാൽ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വയറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ സോസ്, കെച്ചപ്പ്, ചിപ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുക

രണ്ട്

പഞ്ചസാര ധാരളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപോയഗം കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാൽ കേക്ക്, ഐസ്ക്രീം, സോഡ തുടങ്ങിയ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുക.

മൂന്ന്

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്‌ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഭക്ഷണങ്ങൾ കഴിക്കുക. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങൾ പലതും പ്രോബയോട്ടിക് ആണ്. ഇവ കുടവിന്‍റെ ആരോഗ്യത്തിന് നല്ലതാണ്

നാല്

ഫൈബർ അഥവാ നാരുകൾ കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ ആവശ്യത്തിന് കഴിച്ചില്ലെങ്കിൽ അതും കുടലിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ നാരുകളടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

അഞ്ച്

പ്രീബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. അപ്പിൾ, വാഴപ്പഴം, ബർലി, ഓട്സ്, ചിയ, ഫ്ളാക്സ് വിത്തുകൾ, വെളുത്തുള്ളി, ഉള്ളി, പയറുവർഗങ്ങൾ തടങ്ങിയ പ്രീബയോട്ടിക് ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക

ആറ്

അമിത മദ്യപാനവും വയറിന്‍റെ ആരോഗ്യത്തെ മോശമാക്കാം. അതിനാൽ അമിത മദ്യപാനവും ഒഴിവാക്കും

ഏഴ്

വെള്ളം ധാരാളം കുടിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്

ആരോഗ്യ വിദ്ഗധന്‍റെയും ന്യൂട്രീഷനിസ്റ്റിന്‍റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്കിടെ സംഘർ‌ഷം: 3 മരണം, നിരവധി പേർക്ക് പരുക്ക്

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഋഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു