ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്‍റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു 
Health

ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്‍റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

പരിശോധനയില്‍ വിര ഇടതു കണ്‍പോളയില്‍നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തി.

മഞ്ചേരി: ഇരുപതുകാരിയുടെ കണ്ണില്‍ നിന്ന് 16 സെന്‍റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. ചൊറിച്ചിലും അസ്വസ്ഥതയും മാറാന്‍ പല മരുന്നുകളും കഴിച്ചിട്ടും മാറുന്നില്ലായിരുന്നു. ഒടുവില്‍ മഞ്ചേരി മെഡിക്കൽ കോളെജിലെ നേത്രരോഗ വിഭാഗത്തില്‍ ചികിത്സക്കെത്തി.

സൂക്ഷ്മപരിശോധനയില്‍ വിര ഇടതു കണ്‍പോളയില്‍നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തി. പിന്നീട് ഡോ. അനൂപ് രവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു.

ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു' ആണിതെന്നാണ് പ്രാഥമികനിഗമനം. മെഡിക്കല്‍കോളെജ് വൈറോളജി ലാബിലേക്ക് പരിശോനയ്ക്കായി അയച്ചിട്ടുണ്ട്. കൊതുകുകളും ഈച്ചകളുംവഴിയാണ് ഇത്തരം വിരകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.

ആറുമാസംകൊണ്ട് ഇവ പൂര്‍ണ വളര്‍ച്ചയെത്തും. രക്തത്തിലൂടെ സഞ്ചരിക്കും. കണ്ണിലും ലെന്‍സിലും തലച്ചോറിലും വരെയെത്തും. വര്‍ഷങ്ങളോളം ഇവ ശരീരത്തില്‍ നിലനില്‍ക്കും. പെട്ടെന്ന് കണ്ടെത്തി നീക്കം ചെയ്തില്ലെങ്കില്‍ ഇവ അപകടകാരികളാകാമെന്നും വിദഗ്ധര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും