ലോക അൽഷിമേഴ്സ് മാസം 
Health

ലോക ആൽസ്ഹൈമേഴ്സ് മാസം: ഓർക്കാം ചില കാര്യങ്ങൾ

ആൽസ്ഹൈമേഴ്സ് ഒരു ന്യൂറോ ഡീജനറേറ്റീവ് രോഗമാണ്

ലോകമെമ്പാടും സെപ്റ്റംബർ ആൽസ്ഹൈമേഴ്സ് മാസമായി ആചരിച്ചു വരുന്നു.ചില പുതിയ പഠനങ്ങൾ പറയുന്നത് സ്ത്രീകൾക്ക് ആൽസ്ഹൈമേഴ്സ് രോഗം വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.

പൊതുവെ പുരുഷന്മാരെ അപേക്ഷിച്ച് ദീർഘായുസുള്ളവരാണ് സ്ത്രീകൾ. വാർധക്യം കൂടുതൽ ആകുന്തോറും സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ, ജനിതക പരമായ പ്രശ്നങ്ങൾ ഇവയെല്ലാം സ്ത്രീകളിൽ ആൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ജീവിതത്തെ ക്രിയാത്മകമായി നയിക്കുക എന്നതാണ് ഇതിൽ മുഖ്യം. എപ്പോഴും ക്രിയേറ്റീവായിരിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, ആരോഗ്യ പരമായ ഭക്ഷണ ശീലങ്ങൾ ശീലിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവയെല്ലാം ഈ അപകടസാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആൽസ്ഹൈമേഴ്സ് ഒരു ന്യൂറോ ഡിജനറേറ്റീവ് രോഗമാണ്. ആൽസ്ഹൈമേഴ്സ് രോഗനിർണയം നടത്തുന്നവരിൽ ഏകദേശം മൂന്നിൽ രണ്ടു പേരും സ്ത്രീകളാണ്.വാർധക്യം പുരുഷന്മാരിലും സ്ത്രീകളിലും പ്രശ്നകരമായ കാലഘട്ടമാണെങ്കിലും ആൽസ്ഹൈമേഴ്സിനാൽ വലയം ചെയ്യപ്പെടുന്നവരിൽ സ്ത്രീകളിൽ ഈ ന്യൂറോ ഡീജനറേറ്റീവ് രോഗത്തിന് കൂടുതൽ സാധ്യതയുള്ളതായി ഗവേഷണങ്ങൾ പറയുന്നു. സ്ത്രീകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും രോഗനിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്രതിരോധ തന്ത്രങ്ങൾ നിർണ്ണയിക്കുന്നതിന്, സ്ത്രീകളെ ആൽസ്ഹൈമേഴ്സിന് കൂടുതൽ വിധേയമാക്കുന്ന ഘടകങ്ങളെ കുറിച്ച് ഒരു ധാരണ ആവശ്യമാണ്.

വാർദ്ധക്യം ആൽസ്ഹൈമേഴ്സ് രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്, സ്ത്രീകളുടെ ദീർഘായുസ് അവർക്ക് വൈജ്ഞാനിക തകർച്ച അനുഭവിക്കാൻ കൂടുതൽ സമയം നൽകുന്നു. ഇതോടൊപ്പം ഹോർമോൺ, ഉപാപചയ വ്യതിയാനങ്ങളും നടക്കുന്നു.

ആർത്തവവിരാമത്തിന് ശേഷം മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്ന ഹോർമോണായ ഈസ്ട്രജൻ ഗണ്യമായി കുറയുന്നത് പ്രായമായ സ്ത്രീകളിലെ ഉയർന്ന അപകട സാധ്യതയ്ക്കു കാരണമാകുന്നു.

ഈസ്ട്രജന്‍റെ കുറവ് തലച്ചോറിലെ പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുന്നു. മാനസിക സമ്മർദ്ദം, വിഷാദം തുടങ്ങിയ രോഗങ്ങൾക്ക് സ്ത്രീകൾ കൂടുതൽ ഇരയാകാം, അവ രണ്ടും വൈജ്ഞാനിക തകർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ദീർഘകാല സമ്മർദ്ദം തലച്ചോറിന്‍റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തുന്നു.ഇത് ആൽസ്ഹൈമേഴ്സ് സാധ്യത വർദ്ധിപ്പിക്കുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ