കുടകൻ 
Health

ആൽസ്ഹൈമേഴ്സിനെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങൾ

ആൽസ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ ആയുർവേദത്തിൽ ചില അമൂല്യ ഔഷധികളുണ്ട്

ലോകം ആൽസ്ഹൈമേഴ്സ് മാസമായി സെപ്റ്റംബർ ആചരിക്കുന്നു. അന്താരാഷ്ട്ര ആൽസ്ഹൈമേഴ്സ് സൊസൈറ്റിയും നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രത്യക്ഷത്തിൽ യാതൊരു മരുന്നും കണ്ടെത്തിയിട്ടില്ലാത്ത ആൽസ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ ആയുർവേദത്തിൽ ചില അമൂല്യ ഔഷധികളുണ്ട്. അവ നമ്മുടെ വീട്ടു മുറ്റത്തൊക്കെ പതിവായി കണ്ടു വരുന്നവയാണു താനും. നമുക്കവയെ ഒന്നു പരിചയപ്പെടാം.

തേങ്ങ വെന്ത വെളിച്ചെണ്ണയാണ് ഇതിൽ പ്രധാനി. പണ്ടൊക്കെ വീടുകളിൽ അമ്മമാർ തേങ്ങ വെന്ത വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ആൽസ്ഹൈമേഴ്സ് രോഗം കേരളത്തിൽ ഇത്രയധികം ഉണ്ടായിരുന്നില്ല. വെർജിൻ കോക്കനട്ട് ഓയിൽ എന്നു നമ്മൾ പറയുന്ന ഈ സംശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ബുദ്ധിയെ പ്രചോദിപ്പിക്കാനും സെറിബ്രത്തെ പുനരുജ്ജീവിപ്പിക്കാനും തലച്ചോറിലെ നാഡീ വ്യൂഹത്തെ പുനരുജ്ജീവിപ്പിച്ച് രക്തചംക്രമണം വർധിപ്പിക്കാനും കഴിവുണ്ട്.

പ്രതിദിനം ഭക്ഷണത്തോടൊപ്പം മൂന്നു സ്പൂൺ വെളിച്ചെണ്ണ കഴിക്കുന്നത് ആൽസ്ഹൈമേഴ്സ് രോഗിയുടെ ഓർമ ശക്തി വീണ്ടെടുക്കാൻ സഹായിക്കും. കേരളത്തിൽ നിരവധി പഠനങ്ങളിൽ ഇതു വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

നമ്മുടെ വീട്ടുമുറ്റത്തു കാണുന്ന കുടകൻ -കുടങ്ങൽ -മുത്തിൾ എന്നൊക്കെ പേരുള്ള സസ്യമാണ് മറ്റൊരു അമൂല്യൗഷധി. കുടകന്‍റെ ഇല പച്ചയ്ക്ക് ചമ്മന്തിയായി കഴിക്കുകയോ പ്രതിദിനം രണ്ടോ മൂന്നോ കുടകൻ ഇല കഴിക്കുകയോ ചെയ്താൽ ബുദ്ധിയും ഓർമശക്തിയും വീണ്ടെടുക്കാനാകും. വളരെ ചെറിയ രണ്ടു നുറുങ്ങുകൾ.ഫലമാകട്ടെ വളരെ വലുതും.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

ഇത്രയും തറയായ പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ല: വെള്ളാപ്പള്ളി നടേശൻ