chickpeas 
Health

ശീലമാക്കാം വെള്ളക്കടല

ചന്ന ബട്ടൂരയിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ വിഭവമാണ് വെള്ളക്കടല. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഗാർബൻസോ ബീൻസ് എന്നാണ് ഇതിനു പേര്. പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇതിൽ മഗ്നീഷ്യം, ഫൈബർ, പൊട്ടാസ്യം, കാൽസ്യം എന്നിവയുമുണ്ട്. ഈ പോഷകങ്ങളെല്ലാം രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം തടയാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും സഹായകം.

പ്രോട്ടീനും ഫൈബറും സമൃദ്ധമായ വെള്ളക്കടലയ്ക്ക് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ഇക്കാരണങ്ങളാൽ പ്രമേഹ രോഗികൾക്ക് ഇവ കഴിക്കുമ്പോൾ വേഗത്തിൽ വയറു നിറയും. നിങ്ങളുടെ വിശപ്പ് കുറയും.അങ്ങനെ ശരീരഭാരം കുറയും. മോശം കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുന്നതിനും വെള്ളക്കടല അത്യുത്തമം. ഈ പയർവർഗ്ഗം പ്രോട്ടീന്‍റെ പ്രധാന ഉറവിടമായ ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്.

വെള്ളക്കടലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, സെലിനിയം, ബീറ്റാ കരോട്ടിൻ എന്നിവ കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾക്ക് എതിരെ പോരാടുന്നു. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കുന്നു. വെള്ളക്കടലയിൽ ക്യാൻസറിനെ പ്രതിരോധിക്കുവാൻ സഹായിക്കുന്ന മറ്റ് സംയുക്തങ്ങളായ ലൈക്കോപീൻ, സാപ്പോണിനുകൾ, ബി വിറ്റാമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയിൽ നിന്ന്സംരക്ഷണം നൽകുന്നു.

വെള്ളക്കടലയിൽ അടങ്ങിയിട്ടുള്ള ഫൈബർ അഥവാ നാരുകൾ കുടലിന്‍റെ നല്ല ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം അകറ്റുന്നു.വെള്ളക്കടല മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കാരണം, അതിൽ കോളിൻ അടങ്ങിയിട്ടുണ്ട്, ഇത് ഓർമ്മശക്തി, മാനസികാവസ്ഥ, പേശികൾ, മറ്റ് മസ്തിഷ്ക, നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യുന്ന രാസവസ്തുക്കൾ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്നു. സെലിനിയം വൈജ്ഞാനിക ആരോഗ്യവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു.

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്