വളർത്താം വീട്ടിലൊരു കറുവച്ചെടി 
Health

വളർത്താം വീട്ടിലൊരു കറുവച്ചെടി

കറുവപ്പട്ട തിളപ്പിച്ച വെള്ളത്തോടൊപ്പം അൽപം തേനും നാരങ്ങ നീരും കൂടി ചേർത്താൽ അത്യുത്തമം

കറുവപ്പട്ട-നമുക്കെല്ലാം സുപരിചിത.എന്നാൽ അടുക്കളയിലെ കറികൾക്ക് രുചി വർധിപ്പിക്കുന്ന സുഗന്ധ വാഹിനി എന്നതിനപ്പുറത്ത് ഇവൾ പല രോഗങ്ങൾക്കും ഒന്നാം തരം പ്രതിവിധിയാണെന്ന് എത്രപേർക്കറിയാം?നോക്കാം, കറുവപ്പട്ടയുടെ ഗുണവിശേഷങ്ങൾ. രാവിലെ വെറും വയറ്റിൽ കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ശീലമാക്കിയാൽ എന്തൊക്കെ ഗുണങ്ങളാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ദഹന പ്രശ്നങ്ങൾ ഓടിയകലും. ശരീരത്തിൽ ചൂടുൽപാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും.ഇത് ശരീരത്തിലെ തടി കുറയ്ക്കാൻ സഹായിക്കും.വാതം, അണുബാധ,പ്രമേഹം എന്നിവയ്ക്ക് വലിയ ആശ്വാസം പകരുന്ന ഔഷധി.സ്ഥിരമായ ഉപയോഗം വഴി ക്യാൻസറിനെ വരെ വരുതിയിലാക്കാം എന്നു പണ്ഡിത മതം.ശരീരത്തിലെ ഫ്രീ റാഡിക്കൽ കോശങ്ങളുടെ നാശം തടയാൻ ഇതിനുള്ള കഴിവാണ് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നത്.

കറുവപ്പട്ട തിളപ്പിച്ച വെള്ളത്തോടൊപ്പം അൽപം തേനും നാരങ്ങ നീരും കൂടി ചേർത്താൽ അത്യുത്തമം.നാരങ്ങ നീരു ചേർത്ത് കറുവപ്പട്ട വെള്ളംകുടിക്കുമ്പോൾ ആന്‍റി കാർസിനോജനിക് ആയ കറുവപ്പട്ടയുടെ ഔഷധ ഗുണം പത്തിരട്ടിയാകുന്നു.ക്യാൻസറുകളിൽ ലിവർ ക്യാൻസറിനെ വരുതിയ്ക്കു നിർത്താൻ ഈ പാനീയം സഹായിക്കും. ശരീരത്തിലെ ടോക്സിനുകൾ നീക്കാനും ഈ കൂട്ട് സഹായകം.

ആന്‍റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള കറുവപ്പട്ട പല്ലിനും മോണയ്ക്കും ആരോഗ്യം നൽകുന്നു.മോണ രോഗങ്ങളെ ചെറുക്കുന്നതിനും വായ് നാറ്റം അകറ്റുന്നതിനും ഇത് വളരെ നല്ലതാണ്.

ദഹനത്തെ വർധിപ്പിക്കുന്ന ഒന്നാണ് കറുവപ്പട്ട.അതോടൊപ്പം ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യും.ഇതിലെ പോളിഫിനോളുകൾ വയറ്റിലെ കൊഴുപ്പിനെ നീക്കാൻ സഹായിക്കുന്നു.അങ്ങനെ വയറു കുറയാൻ ഇത് സഹായകമാകുന്നു.തേനിനും നാരങ്ങ നീരിനും ഈ ഗുണമുണ്ട്.

കറുവപ്പട്ട വെന്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് നല്ല ആന്‍റിബയോട്ടിക് ടോണിക് ഫലം നൽകും. അലർജി, ചുമ, തുമ്മൽ തുടങ്ങിയവയ്ക്കെല്ലാം ഇത് അത്യുത്തമം. ഇൻസുലിന്‍റെ തോതു വർധിപ്പിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും ഇത് അത്യുത്തമം.

കറുവപ്പട്ട പൊടിയും തേനും തുല്യമായി എടുത്തു കലർത്തി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് സന്ധിവാതം, ആമ വാതം തുടങ്ങി സകല വാതരോഗങ്ങൾക്കും പ്രതിവിധിയാണ്.

കറുവപ്പട്ടയിലെ പ്രോബയോട്ടിക് ഗുണങ്ങൾ ദഹനത്തെ സഹായിക്കുന്നതോടൊപ്പം ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമേകുകയും ചെയ്യുന്നു.

സാധാരണയായി നമ്മൾക്ക് അടുക്കള ആവശ്യത്തിനായി കിട്ടുന്ന ഗരം മസാലയിൽ ഉപയോഗിച്ചിരിക്കുന്നത് കറുവപ്പട്ടയല്ല. കാസിയ കുടുംബത്തിലെ ചെടിയുടെ തോലാണ്.അത് കറുവപ്പട്ട പോലെ തോന്നിക്കുമെങ്കിലും അതിന്‍റെ സ്ഥിരമായ ഉപയോഗം ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ വിളിച്ചു വരുത്തും. കാസിയ ചൈന,ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു.കറുവയുടെ ഇലകൾ തീരെ ചെറുതാണ്.നല്ല കറുവപ്പട്ട ശ്രീലങ്കൻ സിനമൺ എന്ന പേരിൽ അറിയപ്പെടുന്നു.ഇത് ഇന്ത്യ,ശ്രീലങ്ക മേഖലകളിലാണ് വളരുന്നത്. അത് തെരഞ്ഞെടുത്ത് വാങ്ങി ഉപയോഗിച്ചാലേ മേൽ പറഞ്ഞ ഗുണങ്ങൾ ലഭിക്കൂ.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?