ലോകത്താകെ അമീബിക് മസ്തിഷ്ക ജ്വരം മാറിയ 25 പേരില്‍ 14ഉം കേരളത്തിൽ representative image
Health

അമീബിക് മസ്തിഷ്ക ജ്വരം: ലോകത്താകെ രോഗമുക്തി നേടിയ 25 പേരില്‍ 14 പേരും കേരളത്തിൽ

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ലോകത്ത് ഈ രോഗം ബാധിച്ചവരില്‍ ആകെ രോഗമുക്തി നേടിയ 25 പേരില്‍ 14 പേരും കേരളത്തില്‍ നിന്നാണ്.

ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞത്.

തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു.

ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.

ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

''സെക്‌സ് മാഫിയയുടെ ഭാഗം, പലർക്കും കാഴ്ചവച്ചു''; നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ യുവതി

ആശ്വാസം...!! 600 അടി താഴ്ചയുളള കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിച്ചു | Video

ചന്ദ്രയാന്‍ 4, ശുക്രദൗത്യം, ബഹിരാകാശ നിലയം, ലോഞ്ച് വെഹിക്കിള്‍....; 4 വമ്പന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചു

സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 200 രൂപ

കാലടിയിൽ വൻ ലഹരി വേട്ട; 3 അസം സ്വദേശികൾ പിടിയിൽ