രാത്രി മഞ്ഞൾ ചേർത്ത വെളിച്ചെണ്ണ ഇത്തിരി കഴിച്ചാലോ?പണ്ട് നമ്മുടെ പൂർവികർ മക്കൾക്ക് രാത്രിയിൽ സ്നേഹപൂർവം നൽകിയിരുന്ന ഈ നാടൻ ഒറ്റമൂലി ചില്ലറ ഗുണങ്ങളല്ല നമുക്കു നൽകിയിട്ടുള്ളത്. മഞ്ഞളും വെളിച്ചെണ്ണയും ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. മിതമായി കഴിക്കണമെന്നു മാത്രം. ശാരീരികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ ഒന്നാം സ്ഥാനത്താണ് വെളിച്ചെണ്ണയും മഞ്ഞളും. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ് ഇവ.ഫംഗസ്, യീസ്റ്റ്,ബാക്റ്റീരിയ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നതിനാൽ ചർമ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇവ രണ്ടും.
മഞ്ഞളിലെ കുർകുമിനാണ് പ്രധാന ആരോഗ്യ സംരക്ഷണകാരി.പോളിഫിനോളുകൾ ധാരാളമായി മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. പോളിഫിനോളുകൾ ശരീരത്തിൽ നിന്നും ദോഷകരമായ ടോക്സിനുകൾ പുറന്തള്ളാനും സഹായിക്കുന്നു.
വെളിച്ചണ്ണയിൽ ഒരു നുള്ള് മഞ്ഞൾ കലർത്തി രാത്രി ഉറങ്ങും മുമ്പ് കഴിക്കുന്നത് ശീലമാക്കുമ്പോൾ ശരീരത്തിലെ ടോക്സിനുകളെ പുറത്താക്കാൻ അത് സഹായിക്കുന്നു.
ശരീരത്തിലെ അണുബാധകൾ അകറ്റുന്നതിനും ക്യാൻസർ, ട്യൂമർ പോലുള്ള മാരക വ്യാധികളെ തടയുന്നതിനും ഈ മിശ്രിതം ഏറെ സഹായകമാണ്. പ്രമേഹ രോഗികൾക്കും ഇത് അത്യുത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് സഹായിക്കുന്നു.
കൊളസ്ട്രോൾ തടയാനും മഞ്ഞൾ വെളിച്ചെണ്ണ മിശ്രിതം സഹായിക്കുന്നു. നല്ല വെളിച്ചെണ്ണയിൽ സാച്വറേറ്റഡ് കൊഴുപ്പുണ്ട്.അത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന മോണോ സാച്വറേറ്റഡ് കൊഴുപ്പും മഞ്ഞളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ- പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡുകളുടെ ഉൽപാദനം തടയാൻ സഹായിക്കുന്നു. വയറു ചാട്ടത്തെയും ഇത് തടയും.
ലിവറിനെ സംരക്ഷിക്കാനും ഈ മിശ്രിതം സഹായിക്കുന്നു. ലിവറിലെ കൊഴുപ്പും ടോക്സിനുകളുമെല്ലാം നീക്കം ചെയ്യുന്നു. അങ്ങനെ ലിവറിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു.
ശരീരത്തിലെ അണുബാധയും മുറിവുകളുമെല്ലാം അകറ്റാൻ ഈ മിശ്രിതം വളരെ നല്ലതാണ്.ഇൻഫെക്ഷനുകൾ അകറ്റാനും ഈ മിശ്രിതം അത്യുത്തമം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മഞ്ഞൾ-വെളിച്ചെണ്ണ മിശ്രിതം ഏറെ നന്ന്.വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ തലച്ചോറിന്‍റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. ഇതു കൊണ്ടു തന്നെ അൽഹൈമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും നാഡികളുടെയും തലച്ചോറിന്‍റെയും ആരോഗ്യ സംരക്ഷണത്തിനും മഞ്ഞൾ-വെളിച്ചെണ്ണ മിശ്രിതം വളരെ ഉപകാരപ്രദമാണ്.
ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഫലപ്രദമായതിനാൽ ഇറിറ്റബിൾ ബൗൾ സിൻഡ്രോം അവസ്ഥയ്ക്ക് പരിഹാരമായും ഈ മിശ്രിതം ഉപയോഗിക്കാം.
പക്ഷേ, തെരഞ്ഞെടുക്കുന്നത് കലർപ്പില്ലാത്ത നാടൻ മഞ്ഞൾപ്പൊടി ആയിരിക്കണം. വെളിച്ചെണ്ണ നല്ല തേങ്ങ വെന്ത് എടുത്തതുമാകണം.എങ്കിൽ മാത്രമേ മേൽപറഞ്ഞ ആരോഗ്യ ഗുണങ്ങൾ ഉണ്ടാകൂ.