കൊച്ചി: ഇന്ത്യയിലെ 85% യുവാക്കളും ഉറങ്ങി എഴുന്നേല്‍ക്കുന്നത് കടുത്ത ക്ഷീണത്തോടെയാണെന്ന് സര്‍വേ പഠനം. പ്രമുഖ മള്‍ട്ടി വൈറ്റമിന്‍ ബ്രാന്‍ഡായ സുപ്രാഡിന്‍ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 10 നഗരങ്ങളില്‍ സുപ്രാഡിന്‍ ഫെറ്റിഗ് എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ദേശീയ പോഷക വാരത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ സര്‍വേ ഒരു രാഷ്ട്രം 100% പോഷകം എന്ന സുപ്രാഡിന്‍റെ ലക്ഷ്യവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയിലെ തൊഴിലെടുക്കുന്ന ജനങ്ങള്‍ക്കിടയില്‍ കടുത്ത ക്ഷീണം ഗുരുതരമാംവിധം ഉയരുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകള്‍. പ്രാദേശികവും ജനസംഖ്യാപരവുമായ നിര്‍ണായകമായ വ്യതിയാനങ്ങളും സര്‍വേയില്‍ കണ്ടെത്തുന്നുണ്ട്.
10 നഗരങ്ങളിലായി 25നും 45നും മധ്യേ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്. അവശ്യ സൂക്ഷ്മ പോഷക ഘടകങ്ങളും മള്‍ട്ടി വൈറ്റമിനുകളും ലഭിക്കാത്തതിനാല്‍ തങ്ങള്‍ കുറഞ്ഞ ഊര്‍ജ തലങ്ങളിലേക്ക് പോകുന്നുവെന്ന് 96% ഇന്ത്യക്കാരും കരുതുന്നതായി സര്‍വേ അഭിപ്രായപ്പെടുന്നു. 25നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ 83 ശതമാനത്തിനും തളര്‍ച്ച മൂലം ഇടക്കിടെ തൊഴിലില്‍ ഇടവേള ആവശ്യമായി വരുന്നുണ്ട്. അതേസമയം 74% പേര്‍ പകല്‍ സമയത്ത് ഉറക്കം തൂങ്ങല്‍ പ്രശ്നത്തെയും നേരിടുന്നു.
ക്ഷീണം മൂലം തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്നില്ലെന്ന് 66 ശതാനം പേര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ പോഷക വിടവ് പരിഹരിക്കേണ്ടതിന്‍റെ അടിയന്തിരമായ ആവശ്യം അടിവരയിടുന്നതാണ് ഈ കണ്ടെത്തലുകളെന്ന് ബേയര്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഡിവിഷന്‍റെ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക കണ്‍ട്രി ഹെഡ് സന്ദീപ് വര്‍മ പറഞ്ഞു.