Google Image 
Lifestyle

നാളെ ലോ​ക ഒ​ആ​ർ​എ​സ് ദി​നം

രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള മ​ര​ണം പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ല്‍ ത​ട​യാ​ന്‍ ഒ​ആ​ർ​എ​സ് ത​ക്ക​സ​മ​യം ന​ല്‍കി​യാ​ല്‍ ക​ഴി​യു​ന്ന​താ​ണ്.

നി​ര്‍ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കി ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​ആ​ർ​എ​സ് അ​ഥ​വാ ഓ​റ​ല്‍ റീ ​ഹൈ​ഡ്രേ​ഷ​ന്‍ സാ​ള്‍ട്ട്‌​സ് ഏ​റെ ഫ​ല​പ്ര​ദ​മാ​യ മാ​ര്‍ഗ​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ലോ​ക​ത്ത് 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​ത്തെ മ​ര​ണ കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ​ആ​ർ​എ​സ് പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാം.

ശ​രീ​ര​ത്തി​ല്‍ നി​ന്നും ജ​ലാ​ശ​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് മ​ര​ണ​ത്തി​ന് വ​രെ കാ​ര​ണ​മാ​കു​ന്ന കോ​ള​റ, ഷി​ഗ​ല്ല തു​ട​ങ്ങി​യ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള മ​ര​ണം പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ല്‍ ത​ട​യാ​ന്‍ ഒ​ആ​ർ​എ​സ് ത​ക്ക​സ​മ​യം ന​ല്‍കി​യാ​ല്‍ ക​ഴി​യു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​ആ​ർ​എ​സ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

ഒ​ആ​ർ​എ​സി​ന്‍റെ പ്രാ​ധാ​ന്യം എ​ല്ലാ​വ​രി​ലും എ​ത്തി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കാ​നു​മാ​ണ് എ​ല്ലാ വ​ര്‍ഷ​വും ജൂ​ലൈ 29 ന് ​ഒ​ആ​ർ​എ​സ് ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഒ​ആ​ർ​എ​സി​ല്‍ ഗ്ലൂ​ക്കോ​സ്, സോ​ഡി​യം ക്ലോ​റൈ​ഡ്, സോ​ഡി​യം സി​ട്രേ​റ്റ്, പൊ​ട്ടാ​ഷ്യം ക്ലോ​റൈ​ഡ് എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഡോ​ക്റ്റ​റു​ടെ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടേ​യോ നി​ര്‍ദേ​ശാ​നു​സ​ര​ണം കൃ​ത്യ​മാ​യ അ​ള​വി​ലും ഇ​ട​വേ​ള​ക​ളി​ലും ഒ​ആ​ർ​എ​സ് ലാ​യ​നി കൊ​ടു​ക്കേ​ണ്ട​താ​ണ്. രോ​ഗി​ക്ക് ഛര്‍ദി​യു​ണ്ടെ​ങ്കി​ല്‍ അ​ല്‍പാ​ല്‍പ​മാ​യി ഒ​ആ​ർ​എ​സ് ലാ​യ​നി ന​ല്‍ക​ണം. ഛർ​ദി​ലോ വ​യ​റി​ള​ക്ക​മോ തു​ട​രു​ന്നെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്.

എ​ല്ലാ​വ​രും വീ​ട്ടി​ല്‍ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ഒ​ആ​ർ​എ​സ് പാ​ക്ക​റ്റ് ക​രു​തു​ക. ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. അ​തോ​ടൊ​പ്പം ഈ ​സ​ന്ദേ​ശം മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ക. ഒ​രു ഒ​രാ​ള്‍ പോ​ലും നി​ര്‍ജ​ലീ​ക​ര​ണം മൂ​ലം മ​ര​ണ​പ്പെ​ട​രു​ത്. ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ന​മു​ക്ക് എ​ല്ലാ​വ​ര്‍ക്കും പ​ങ്കാ​ളി​ക​ളാ​കാം. ലോ​ക ഒ​ആ​ർ​എ​സ് ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പോ​സ്റ്റ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ്ര​കാ​ശ​നം ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍, നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ബി​നോ​യ് എ​സ്. ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഒ​ആ​ർ​എ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം:

  • എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ഒ​ആ​ർ​എ​സ് പാ​ക്ക​റ്റു​ക​ള്‍ സൂ​ക്ഷി​ക്കു​ക.

  • വൃ​ത്തി​യു​ള്ള പാ​ത്ര​ത്തി​ല്‍ 200 മി​ല്ലി​ഗ്രാ​മി​ന്‍റെ 5 ഗ്ലാ​സ് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം എ​ടു​ക്കു​ക.

  • ·ഒ​രു പാ​ക്ക​റ്റ് ഒ​ആ​ർ​എ​സ് വെ​ള്ള​ത്തി​ലി​ട്ട് വൃ​ത്തി​യു​ള്ള സ്പൂ​ണ്‍ കൊ​ണ്ട് ഇ​ള​ക്കു​ക.

  • വ​യ​റി​ള​ക്ക രോ​ഗി​ക​ള്‍ക്ക് ഈ ​ലാ​യ​നി ന​ല്‍കേ​ണ്ട​താ​ണ്.

  • കു​ഞ്ഞു​ങ്ങ​ള്‍ക്ക് ചെ​റി​യ അ​ള​വി​ല്‍ ന​ല്‍കാം. ഛര്‍ദി​യു​ണ്ടെ​ങ്കി​ല്‍ 5 -10 മി​നി​റ്റ് ക​ഴി​ഞ്ഞ് വീ​ണ്ടും ന​ല്‍കു​ക.

  • ഒ​രി​ക്ക​ല്‍ ത​യാ​റാ​ക്കി​യ ലാ​യ​നി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

പ്രകാശപൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം

ഡിസിസി കത്ത് വിവാദം: മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം; കെ.സി. വേണുഗോപാൽ

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം