Karkidaka Kanji 
Lifestyle

കർക്കിടകത്തിന്‍റെ സ്വന്തം കർക്കിടക കഞ്ഞി

റീന വർഗീസ് കണ്ണിമല

ഇന്നു നമുക്കു കർക്കിടകത്തിന്‍റെ സ്വന്തം കർക്കിടക കഞ്ഞി പാചകം ചെയ്യാം. നമ്മുടെ തൊടികളിലും പരിസരങ്ങളിലും ഉള്ള മരുന്നു ചെടികൾ തന്നെ മതിയാകും ഈ കർക്കിടക കഞ്ഞിക്ക്. ഇനി അതിനൊന്നും മാർഗമില്ലാത്തവർക്ക് കർക്കിടക കഞ്ഞി കിറ്റുകൾ ഇപ്പോൾ ലഭ്യമാണല്ലോ. ആദ്യം ഏറ്റവും എളുപ്പത്തിലൊരു കർക്കിടക കഞ്ഞി ഉണ്ടാക്കി നോക്കാം. അതിങ്ങനെയാണ്:

ഞവരയരി അല്ലെങ്കിൽ പൊടിയരി - രണ്ടു ഗ്ലാസ്.

ജീരകം- 5 ഗ്രാം.

ഉലുവ-5 ഗ്രാം.

കുരുമുളക്-2 ഗ്രാം.

ചുക്ക്-3 ഗ്രാം.

എല്ലാം ചേർന്ന് 15 ഗ്രാം ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

ഇനി രണ്ടു തരം കർക്കിടക ഔഷധ കഞ്ഞികൾ കൂടി പരിചയപ്പെടുത്താം

1.

ചെറൂള, പൂവാംകുറുന്നില, കീഴാർനെല്ലി, ആനയടിയൻ, തഴുതാമ, മുയൽച്ചെവിയൻ, തുളസിയില, തകര, നിലംപരണ്ട, മുക്കുറ്റി, വള്ളി ഉഴിഞ്ഞ, നിക്തകം കൊല്ലി, തൊട്ടാവാടി, കുറുന്തോട്ടി, ചെറുകടലാടി ഇവയെല്ലാം കഴുകിയെടുത്ത് ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും നമുക്കു ലഭ്യമായ ഔഷധച്ചെടികൾ ഉപയോഗിച്ചും ഉണ്ടാക്കാം.

2.

ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിന വേര്, ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ, ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക . പർപ്പടകപ്പുല്ല്, തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി, വെറ്റില, പനികൂർക്കയില, കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക. 10 ഗ്രാം പൊടി, ഇലകൾ പൊടിച്ചതും ചേർത്ത്, 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു, 250 മില്ലി ആക്കി യെടുക്കുക., ഞവരയരി രണ്ടു ഗ്ലാസ്, കാരെള്ള് 5ഗ്രാം ഇവയും ചേർത്ത് വേവിച്ചു, പനംകൽക്കണ്ടും ചേർത്ത്, നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു, അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.

യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് കലക്‌ടർ ക്ഷണിച്ചിട്ടെന്ന് ദിവ്യ; മുൻകൂർ ജാമ്യാപേക്ഷ നൽകി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിന് ജാമ്യം

ത്രിപുരയിൽ കസ്റ്റഡി പീഡനത്തെ തുടർന്ന് ദളിത് യുവാവ് മരിച്ചു; പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു