സിസിലിയിലെ അഗത പുണ്യവതിയുടെ പെയ്ന്‍റിങ്ങും നങ്ങേലിയുടെ പ്രതിമയും 
Lifestyle

മുലയറുത്ത നങ്ങേലിയും ഇറ്റലിയിലെ വിശുദ്ധയും

ഇറ്റലിയിലെ പഴയ ഒരു കഥയിൽ നിന്നാണോ നമ്മുടെ നങ്ങേലിക്കഥയും ജനിച്ചത് എന്നൊരു ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്

മലയാളികൾ പാടിപ്പുകഴ്ത്തുന്ന ആവേജ്ജ്വലമായൊരു ചെറുത്തുനിൽപ്പിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് നങ്ങേലിയുടേത്. സവർണ കാപാലികർക്ക് മുന്നിലേക്ക് തന്‍റെ രണ്ടും മുലകളും അറുത്തിട്ടു കൊടുത്ത ധീരവനിത എന്ന നിലയിലാണ് മലയാളി ഇന്നും നങ്ങേലിയെ കൊണ്ടാടുന്നത്. എന്നാൽ, ഇതൊരു പ്രതീകാത്മകമായ കഥ മാത്രമായിരിക്കാമെന്നും, ഒരു മനുഷ്യന് ഇതു ചെയ്യാൻ കഴിയില്ലെന്നുമൊക്കെയുള്ള വാദങ്ങളും നിലനിൽക്കുന്നു. അതെന്തുതന്നെ ആയാലും, ഇറ്റലിയിലെ പഴയ ഒരു കഥയിൽ നിന്നാണോ നമ്മുടെ നങ്ങേലിക്കഥയും ജനിച്ചത് എന്നൊരു ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ക്രിസ്തുവർഷം 231ല്‍ ഇറ്റലിയിലെ സിസിലിയിൽ അഗത പുണ്യവതിയുടെ കഥയുമായി ബന്ധപ്പെട്ടതാണിത്. ക്രിസ്തുമതത്തിനെതിരായ പീഡനങ്ങള്‍ നടക്കുന്ന ആ കാലഘട്ടത്തിലാണ് റോമന്‍ ഗവര്‍ണറായിരുന്ന ക്വിന്‍റിയാനസിന് അഗതിയില്‍ താല്പര്യം ജനിക്കുന്നത്. അഗത വിമുഖത കാണിച്ചതോടെ, കുപിതനായ ഗവര്‍ണര്‍ അവളുടെ രണ്ട് സ്തനങ്ങളും അരിഞ്ഞെടുത്തു.

കേരളത്തിലെ വളരെ പ്രശസ്തമായ നങ്ങേലികഥ പോലെ രക്തം ഒലിക്കുന്ന സ്തനങ്ങളുമായി അവള്‍ വിശുദ്ധ പത്രോസിനെ വിളിച്ചു പ്രാര്‍ത്ഥിച്ചെന്നും, അത്ഭുതകരമായി പുതിയ മുലകള്‍ മുളച്ചു വന്നെന്നുമാണ് ഇറ്റലിയിലെ കഥ. (നമ്മുടെ നങ്ങേലിക്ക് മുല മുളച്ചില്ല. കാരണം അതൊരു വിപ്ലവ കഥയയായിരുന്നു). അറുത്തെടുത്ത മുലകളുമായി നില്‍ക്കുന്ന വിശുദ്ധയായിട്ടാണ് കത്തോലിക്കാ സഭ ഇന്നും അഗതയെ ചിത്രീകരിക്കുന്നത്. ആധുനിക യുഗത്തിലേക്കു വരുമ്പോള്‍, സ്ഥാനാര്‍ബുദം സുഖപ്പെടാനുള്ള മധ്യസ്ഥയാണ് അഗത.

ഇത്തരത്തില്‍ വിശ്വാസത്തിന്‍റെ മേലങ്കിയണിഞ്ഞ കഥകൾ പലതിന്‍റെയും മുഖങ്ങളായി ഉപയോഗിച്ചുവരുന്നത് പുണ്യാളന്മാരെയും വിശുദ്ധരെയുമൊക്കെയാണ്. പഴയ ഈസോപ്പ് കഥകളെ അനുസ്മരിക്കുന്നതാണ് ഇവയിൽ പലതും. പലരും ഇതൊക്കെ പണമുണ്ടാക്കാനുള്ള ഉപാധികളായി ദുരുപയോഗിക്കുകയും ചെയ്യുന്നു.

വിശ്വാസത്തിന്‍റെയും മതത്തിന്‍റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കാനാണ് അമേരിക്കന്‍ മലയാളിയും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടില്‍ ശ്രമിക്കുന്നത്.

ജയിംസ് കുരീക്കാട്ടിൽ

ഒക്ടോബര്‍ 12ന് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കുന്ന ലിറ്റ്മസ്-24 എന്ന നാസ്തിക സമ്മേളനത്തിലാണ് ഈ വിഷയത്തെ അധികരിച്ച് ജയിംസ് കൂരീക്കാട്ടില്‍ പ്രഭാഷണം നടത്തുന്നത്. 'പെട്ടി നിറയ്ക്കുന്ന പുണ്യാളാ' എന്നാണ് പ്രഭാഷണത്തിന്‍റെ ടൈറ്റിൽ. ദൈവങ്ങളെ മാത്രമല്ല പുണ്യാളൻമാരെ വരെ വച്ച് കാശടിക്കുന്നവരെയും തുറന്നുകാട്ടാനാണ് ശ്രമമെന്ന് സംഘാടകർ.

എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പി.പി. ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്: യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

ശബരിമലയിൽ വൈദ്യുതി മുടങ്ങിയത് ഇടിമിന്നലേറ്റ്; 45 മിനുട്ടിൽ പരിഹരിച്ചെ​ന്ന് ദേവസ്വം ബോര്‍ഡ്

ഭാര‍്യ 'സ്ത്രീ' അല്ലെന്നത് മറച്ചുവച്ചു; ലിംഗ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയിൽ

നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബത്തെ ‌ആശ്വസിപ്പിച്ച് ഗവർണർ