Lulu 
Lifestyle

വിലക്കുറവിന്‍റെ വിസ്മയവുമായി ലുലു മിഡ്‌നൈറ്റ് സെയിൽ

കൊച്ചി: ഷോപ്പിങ് ഉത്സവം സമ്മാനിച്ച് വമ്പൻ വിലക്കിഴിവുമായി കൊച്ചി ലുലു മാൾ. മികച്ച ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്.

പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ജനുവരി 4 മുതൽ 7 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്ലാറ്റ് 50 സെയിൽ. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്‌ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്‍റെ ഭാഗമായി ലുലു സ്റ്റോറുകൾ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെയുണ്ടാകും. 6 മുതൽ ഓഫർ അവസാനിക്കുന്ന 8ാം തീയതി രാവിലെ 2 മണി വരെ നോൺ സ്റ്റോപ്പായി 41 മണിക്കൂർ ലുലു സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കും.

എല്ലാ ഫാഷൻ പ്രേമികൾക്കും ലുലു പതിവുപോലെ എൻഡ് ഓഫ് സീസൺ സെയിൽ അവതരിപ്പിക്കുന്നുണ്ട്. മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 50% വരെ കിഴിവിൽ സ്വന്തമാക്കാം. ജനുവരി 1 മുതൽ 21 വരെയാണ് ഈ ഓഫർ. നിരവധി ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്‍റെ ഉത്സവത്തിൽ ഭാഗമാകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു.

ബ്രൈഡൽ സങ്കൽപ്പങ്ങളുടെ ആകർഷകമായ കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും ഈ ഓഫറുകൾ ലഭ്യമാണ്. കൂടാതെ, ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. ലുലുവിന്‍റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓർഡുകൾ ലഭ്യമാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു