Heavenly millet breakfast bar 
Lifestyle

ക്രൈസ്റ്റ് കോളെജിൽ നിന്ന് പുതിയ ഉത്പന്നം, മില്ലറ്റ് ബ്രേക്ക്ഫാസ്റ്റ് ബാർ

ഫുഡ് ടെക്നോളജി വിദ്യാഥിനി സി.എ. ശറഫുൻ ബാനാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളെജ് ഫുഡ് ടെക്നോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സാറാ ബയോടെക്കുമായി സഹകരിച്ചു പുതിയ ഉത്പന്നം പുറത്തിറക്കുന്നു. സ്പോമിറാൾഡോ എന്ന ബ്രാൻഡിൽ ഹെവൻലി മില്ലറ്റ് ബ്രേക്ക്ഫാസ്റ്റ് ബാർ എന്ന ഉത്പന്നമാണ് വിപണിയിലെത്തുന്നത്.

ക്രൈസ്റ്റ് കോളേജ് റിസർച്ച് ഡെവലപ്മെന്‍റ് ഡീൻ ഡോ ലിന്‍റോ ആലപ്പാട്ട് ഉത്പന്നത്തിന്‍റെ പ്രകാശനം നിർവഹിച്ചു. ഫുഡ് ടെക്നോളജി വിദ്യാഥിനി സി.എ. ശറഫുൻ ബാനാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്. അന്താരാഷ്‌ട്ര ചെറുധാന്യ വർഷത്തിൽ ഈ ഉൽപ്പനം ഇറക്കാനായതിൽ സന്തോഷമുണ്ടെന്ന് ഫുഡ്‌ ടെക്നോളജി വിഭാഗം മേധാവി ബിനു ജോർജ് പറഞ്ഞു.

സാറാ ബയോടെക് പ്രതിനിധി സുനീപ്, ഹോട്ടൽ മാനേജ്മെന്‍റ് വിഭാഗം മേധാവി പയസ് ജോസഫ്, വിദ്യാർഥിനി മിഥുന പ്രകാശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?