ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‍യൂറോപ്യൻ ഡെസ്റ്റിനേഷൻ സ്വിറ്റ്സർലാൻഡ് Freepik
Lifestyle

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ‍യൂറോപ്യൻ ഡെസ്റ്റിനേഷൻ

ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ഷെങ്കൻ വിസ കിട്ടുന്ന രാജ്യങ്ങൾ ജർമനിയും ഫ്രാൻസും ഒക്കെയായിരിക്കാം. പക്ഷേ, ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന രാജ്യം സ്വിറ്റ്സർലൻഡാണ്

ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ഷെങ്കൻ വിസ കിട്ടുന്ന രാജ്യങ്ങൾ ജർമനിയും ഫ്രാൻസും ഒക്കെയായിരിക്കാം. പക്ഷേ, ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന രാജ്യം ഇതു രണ്ടുമല്ല, മറിച്ച് സ്വിറ്റ്സർലൻഡാണ്.

ഒരു വര്‍ഷം ഇന്ത്യക്കാരില്‍ നിന്നു ലഭിക്കുന്ന ആകെ ഷെങ്കന്‍ വിസ അപേക്ഷകളില്‍ 19.6 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണെന്ന് ഔദ്യോഗിക കണക്കുകളിൽ വ്യക്തമാകുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിനു ശേഷം ഇന്ത്യക്കാരില്‍ നിന്ന് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത് ഫ്രാന്‍സിലാണ്. മൂന്നാം സ്ഥാനത്ത് ജര്‍മനിയും. ഇന്ത്യക്കാരുടെ ആകെ അപേക്ഷകളില്‍ 32 ശതമാനം വരുന്ന് ഫ്രാൻസിലേക്കും ജർമനിയിലേക്കുമായാണ്.

ഇന്ത്യക്കാർ ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതലായി സ്വിറ്റ്സർലൻഡിൽ പോകാനാണെങ്കിലും, ജര്‍മനി വഴി അപേക്ഷിച്ചാലാണ് വിസ കിട്ടാൻ സാധ്യത കൂടുതൽ. കാരണം, ജർമനിയിൽ ലഭിക്കുന്ന ഇന്ത്യക്കാരുടെ ഷെങ്കൻ വിസ അപേക്ഷകളിൽ 10.5 ശതമാനം മാത്രമാണ് നിരസിക്കപ്പെടുന്നത്. ഫ്രാൻസിൽ നിരസിക്കൽ നിരക്ക് 17 ശതമാനമാണ്.

ഇന്ത്യക്കാരുടെ വിസ അപേക്ഷ നിരസിക്കുന്നു നിരക്ക് ഏറ്റവും കൂടുതൽ മാൾട്ടയിലാണ്. ഇവിടെ കിട്ടുന്ന അപേക്ഷകളിൽ പകുതിയിലധികം, അതായത് 51 ശതമാനവും നിരസിക്കപ്പെടുകയാണ്. എസ്റ്റോണിയ, ലിത്വാനിയ, സ്ലോവേനിയ, ഗ്രീസ് എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള പകുതിയോളം അപേക്ഷകൾ നിരസിക്കുന്നുണ്ട്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത