പ്ലാസ്റ്റിക് കോട്ടുകൾക്ക് വൻ ഡിമാൻഡ്; മൂന്നാറിലും തരംഗമായി 100 രൂപ കോട്ടുകൾ 
Lifestyle

100 രൂപ കോട്ടുകൾക്ക് വൻ ഡിമാൻഡ്; മൂന്നാറിലും തരംഗം

തലയും ശരീരവും മുഴുവനും മൂടുന്ന വിധത്തിലുള്ള കോട്ടാണ് ഹൈറേഞ്ചിലും ലോറേഞ്ചിലും തരംഗം

കോതമംഗലം: മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ തരംഗമായി നൂറുരൂപ മഴക്കോട്ടുകൾ.മഴക്കാലത്ത് വിവിധ വർണങ്ങളിലുള്ള പ്ലാസ്റ്റിക് കോട്ടുകൾക്ക് വൻ ഡിമാൻഡ് ആണ്. തലയും ശരീരവും മുഴുവനും മൂടുന്ന വിധത്തിലുള്ള കോട്ടാണ് ഹൈറേഞ്ചിലും ലോറേഞ്ചിലും തരംഗം.100 രൂപയാണ് വില. കനത്ത മഴ, കാറ്റ്, മഞ്ഞ്, തണുപ്പ് എന്നിവയെ പ്രതിരോധിക്കാനും സുഗമമായി ജോലി ചെയ്യാനും കഴിയുമെന്നതാണ് ഈ കോട്ടിന്റെ പ്രത്യേകത. അതിനാൽ കോട്ട് തോട്ടം മേഖലയിൽ വൻ ഹിറ്റാണ്.

ഇരുചക്രവാഹന യാത്രക്കാരും 100 രൂപ കോട്ടിന്റെ സുരക്ഷിതത്വം വ്യാപകമായി തേടുന്നുണ്ട്. തമിഴ്നാട്, കൊച്ചി എന്നിവിടങ്ങളിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് ഇവ വാങ്ങി കച്ചവടക്കാർ ജില്ലയിലെ വിവിധയിടങ്ങളിൽ എത്തിച്ചു വിൽപന നടത്തുന്നത്. വിവിധ വർണങ്ങളിലുള്ള കോട്ടുകളെന്നതും ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. മൂന്നാറിലെ ഭൂരിഭാഗം തോട്ടം തൊഴിലാളികളും ഈ മഴക്കോട്ട് ധരിച്ചാണ് ഇപ്പോൾ ജോലിക്ക് പോകുന്നത്. മഴയത്തു കളർഫുൾ ആകാമെന്നതും കുറഞ്ഞ വിലയുമാണ് കോട്ട് ഹിറ്റാകാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...