പേരക്കുട്ടി സായിദിനൊപ്പം കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സൈനുദ്ദീൻ.  
Lifestyle

ജൈവകൃഷിയിൽ വിസ്മയം തീർത്ത് പ്രവാസി

അമ്പതു വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം സ്വന്തം വീട്ടുവളപ്പിൽ പരിമിതമായ സ്ഥലത്തു ജൈവകൃഷിയിൽ വിസ്മയം തീർക്കുകയാണ് സൈനുദ്ദീൻ

അന്തിക്കാട്: അമ്പതു വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം സ്വന്തം വീട്ടുവളപ്പിൽ പരിമിതമായ സ്ഥലത്തു ജൈവകൃഷിയിൽ വിസ്മയം തീർക്കുകയാണ് മജീഷ്യൻ കൂടിയായ വാടാനപ്പള്ളി പട്ട്‌ളങ്ങാടി രായംമരക്കാർ വീട്ടിൽ സൈനുദ്ദീൻ. തന്‍റെ വീട്ടിലേക്കാവശ്യമുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും സ്വന്തമായാണ് ഇദ്ദേഹം വിളയിച്ചെടുക്കുന്നത്.

സ്ഥലപരിമിതിയെ മറികടക്കാൻ ആധുനിക കൃഷി രീതികളിൽ പുത്തൻ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. വെർട്ടിക്കൽ കൃഷിരീതിയും തുള്ളി നനയും, തിരി നനയും മണ്ണില്ലാ കൃഷിയും ഇവിടുത്തെ പ്രത്യേകതകളാണ്. താൻ ആർജ്ജിച്ചെടുത്ത കൃഷിയറിവുകൾ പകർന്നു നൽകാൻ ഏറെ ആവേശമാണ് സൈനുദ്ദീന്. പച്ചക്കറികൾക്കു പുറമെ വിവിധ പഴവർഗങ്ങളും തോട്ടത്തിൽ വിളയിച്ചെടുക്കുന്നുണ്ട്.

എത്ര വിളവുണ്ടായാലും കൃഷി ചെയ്തുണ്ടാക്കുന്നതൊന്നും വിൽക്കാറില്ല, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമായി പങ്കിട്ടുകൊടുക്കുകയാണു പതിവ്. മട്ടുപ്പാവിൽ കോവയ്ക്ക, പച്ചമുളക്, പയർ, കയ്പക്ക, തക്കാളി എന്നിവ സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നുണ്ട്. വീട്ടുമുറ്റത്തു പച്ചക്കറികൾക്കു പുറമെ വിവിധയിനം പഴവർഗങ്ങളുമുണ്ട്.

വാടാനപ്പള്ളി കൃഷി ഭവന്‍റെ അകമഴിഞ്ഞ സഹകരണം കൃഷിയ്ക്കുണ്ടെന്നു സൈനുദ്ദീൻ പറയുന്നു. വാടാനപ്പള്ളി കൃഷി ഭവന്‍റെ അകമഴിഞ്ഞ സഹകരണം കൃഷിയ്ക്കുണ്ട്. വാടാനപ്പള്ളി കൃഷി അസി. ഓഫീസർ ജ്യോതി ബാബുവിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പൂർണ പിന്തുണ നൽകുന്നതായി സൈനുദ്ദീൻ പറഞ്ഞു.

പേരക്കുട്ടികളായ സായിദ്, സയാൻ എന്നിവരാണു കൃഷിപ്പണിയ്ക്കു കൂട്ടായി സൈനുദ്ദീനൊപ്പമുള്ളത്. കർഷക സുഹൃത്തുക്കളായ പ്രസന്നൻ വയക്കാട്ടിൽ, ആർ.കെ സുബൈർ, അഷറഫ് എന്നിവർ കൃഷിയറിവുകൾ പങ്കുവെച്ച് ഒപ്പമുണ്ട്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച ഹൈടെക് കർഷകനായി സൈനുദ്ദീനെ ഈ വർഷം തെരഞ്ഞെടുത്തിരുന്നു.

ഗൾഫിൽ നിന്നു തിരിച്ചുവന്നതിനുശേഷം മാജിക് പഠിച്ച് കലാരംഗത്തും ഇദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. നിരവധി വേദികളിൽ ഇതിനകം മാജിക് അവതരിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ടു കൃഷിയെ അടുത്തറിഞ്ഞ് അന്നം വിളയിച്ചെടുക്കുന്നതിലെ സൈനുദ്ദീന്‍റെ മാന്ത്രികതയാണ് ഇപ്പോൾ ഏവരേയും വിസ്മയിപ്പിക്കുന്നത്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ