Lifestyle

സൺഗ്ലാസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ....ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇതിന്‍റെ ഫലമായി കണ്ണുകൾക്ക് തളർച്ച അനുഭവപ്പെടുന്നു, മാത്രമല്ല പിന്നീട് വെളിച്ചം കണ്ണിലടിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നു

സൺഗ്ലാസുകൾ എന്നും നമ്മുടെയെല്ലാം ഹരമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സൺഗ്ലാസുകൾ ധരിക്കുന്ന ശീലം നമുക്കെല്ലാം ഉണ്ടാവും. സാധാരണയായി സൺഗ്ലാസുകൾ ധരിക്കുന്നതുവഴി സൂര്യ പ്രകാശത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാറുണ്ട്. എന്നാൽ ആരെങ്കിലും സൺഗ്ലാസുകൾ വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. സൺഗ്ലാസുകൾ എന്ത് പ്രശ്നം ഉണ്ടാക്കാനാണെന്ന് ചിന്തിക്കാം. എന്നാൽ ഇത്തരം ഗ്ലാസുകൾ നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്.

സൺഗ്ലാസുകൾ നമ്മുടെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥക്ക് കാരണമാവുന്നു. മാത്രമല്ല ഉറക്കകുറവ്, വിഷാദം തുടങ്ങിയ രോഗങ്ങൾക്കും വഴിവയ്ക്കുന്നു. പൈനൽ ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിച്ച് ഹോർമോണുകളെ നിയന്ത്രിക്കുന്നത് സൂര്യപ്രകാശമാണ്. കണ്ണിലേക്ക് സ്വഭാവികമായ സൂര്യ പ്രകാശം ഏൽക്കാതെ വരുന്നതോടെ ഹോർമോൺ ചക്രത്തിന് മാറ്റം വരുന്നു. ഇത് നമ്മുടെ ശരീര വ്യവസ്ഥയെയും മാനസികാവസ്ഥയെയും തകിടംമറിക്കുന്നു.

ഇതിന്‍റെ ഫലമായി കണ്ണുകൾക്ക് തളർച്ച അനുഭവപ്പെടുന്നു, മാത്രമല്ല പിന്നീട് വെളിച്ചം കണ്ണിലടിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നു. ഇത് ചിലപ്പോൾ കാഴ്ചശക്തിയെയും ബാധിച്ചേക്കാം.

പല സാഹചര്യത്തിലും രക്ഷാകവചമാണ് സൺഗ്ലാസുകൾ. വാഹനമോടിക്കുമ്പോഴും നീന്തലിനിടയിലും പൊടിപടലങ്ങളിൽ നിന്നും രക്ഷപെടാനുമെല്ലാം ഗുണകരമായ ഒന്നു തന്നെയാണിത്. എന്നാൽ ഇതിന്‍റെ അമിത ഉപയോഗം വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുകൂടി നമ്മൾ ബോധവാൻമാരായിരിക്കണം എന്നുമാത്രം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?